കേ​ര​ള ബാ​ങ്കി​ലെ പ​ണ​യസ്വ​ര്‍​ണം മോ​ഷ​ണം: ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കും
Thursday, June 8, 2023 11:09 PM IST
ചേ​ര്‍​ത്ത​ല: കേ​ര​ള ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ല്‍നി​ന്നു പ​ണ​യ​സ്വ​ര്‍​ണം മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നു പ​രാ​തി ന​ല്കും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ത​ല അ​ന്വേ​ഷ​ണ​ത്തെത്തുട​ര്‍​ന്ന് ഏ​രി​യാ ​മാ​നേ​ജ​ര്‍ മീ​ര മാ​ത്യു​വി​നെ ക​ഴി​ഞ്ഞദി​വ​സം സ​ര്‍​വീ​സി​ല്‍നി​ന്നു സ​സ്‌​പെ​ന്‍​ഡു​ചെ​യ്തി​രു​ന്നു.
ന​ഗ​ര​ത്തി​ലെ ന​ട​ക്കാ​വ് ശാ​ഖ​യും ചേ​ര്‍​ത്ത​ല പ്ര​ധാ​ന ശാ​ഖ​യും ചേ​ര്‍​ത്ത​ല പോ​ലീ​സി​നും പ​ട്ട​ണ​ക്കാ​ട് ശാ​ഖ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സി​ലു​മാ​ണ് പ​രാ​തി ന​ല്‍​കാ​നാ​ണ് നി​ര്‍​ദേശം.
ന​ഷ്ട​പ്പെട്ട സ്വ​ര്‍​ണ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ തി​ട്ട​പ്പെടു​ത്താ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ ത​ട​സ​മെ​ന്നാ​ണ് വി​വ​രം. പ​രാ​തി​യി​ല്‍ പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും കേ​സ് ര​ജി​സ​റ്റ​ര്‍ ചെ​യ്ത് അ​റ​സ്റ്റ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം വി​വി​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. ചേ​ര്‍​ത്ത​ല ന​ട​ക്കാ​വ്, പ്ര​ധാ​ന ശാ​ഖ, പ​ട്ട​ണ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.