കാ​ല​ങ്ങ​ളാ​യു​ള്ള ഭൂ​മി ത​ർ​ക്കം: പ​രി​ഹ​രി​ക്കാ​ൻ സ​മി​തി രൂ​പീ​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Wednesday, June 7, 2023 11:03 PM IST
മ​ങ്കൊ​മ്പ്: 39 വ​ർ​ഷ​ത്തെ ഭൂ​മി ത​ർ​ക്ക​ത്തി​നു പ​രി​ഹാ​ര​ത്തി​നാ​യി ത​ഹ​സി​ൽ​ദാ​റെ ക​ൺ​വീ​ന​റാ​ക്കി സ​മി​തി രൂ​പീ​ക​രി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ഉ​ല​വ​ൻത​റ വീ​ട്ടി​ൽ വി. ​കേ​ശ​വ​ന്‍റെ ഒ​രേ​ക്ക​ർ വ​സ്തു​വാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കൈയേറി 39 വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

1982 -ൽ ​കേ​ശ​വ​ൻ സ്വ​കാ​ര്യ വ്യ​ക്തി​യി​ൽനി​ന്നു 2000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, തു​ക തി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ 1984 -ൽ ​സ്വ​കാ​ര്യവ്യ​ക്തി 13,000 രൂ​പ ന​ൽ​കി ഭൂ​മി വാ​ങ്ങാം എ​ന്നു പ​റ​ഞ്ഞു. തു​ട​ർ​ന്ന് 6000 രൂ​പ ന​ൽ​കി. എ​ന്നാ​ൽ, പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക മു​ഴു​വ​നാ​യി ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് 1984 മു​ത​ൽ ഈ ​ഭൂ​മി​യി​ൽ സ്വ​കാ​ര്യവ്യ​ക്തി കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണ്. അ​ന്യാ​യ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ ഭൂ​മി തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്നും 1984 മു​ത​ൽ കൃ​ഷി ചെ​യ്ത​തി​ന്‍റെ പാ​ട്ടത്തുക വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നു ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി. ​കേ​ശ​വ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്.

പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക മു​ഴു​വ​നാ​യി ന​ൽ​കാ​തെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി​യെ ക​ബ​ളി​പ്പി​ച്ച​ത് ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്ത മ​ന്ത്രി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ, പു​ളി​ങ്കു​ന്ന് എ​സ്എ​ച്ച്ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം സ്വ​കാ​ര്യവ്യ​ക്തി​യെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ക​ൺ​വീ​ന​ർ ആ​യി​ട്ടു​ള്ള സ​മി​തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​ർദേ​ശി​ച്ചു.