നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​ന് പ്ര​കൃ​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യം: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Monday, June 5, 2023 11:17 PM IST
കാ​യം​കു​ളം: മാ​ന​വസ​മൂ​ഹ​ത്തി​ന്‍റെയും നാ​ടി​ന്‍റെയും നി​ല​നി​ൽ​പ്പിനു പ്ര​കൃ​തിസം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണെന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാസ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന ഇ​ന്‍റഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും കാ​ർ​ഷി​ക സെ​മി​നാ​റും ആ​ല ചേ​ത​ന അ​സീ​സി ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​ത​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് പ്ലാ​വ​റ​കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ത​ന അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ജ​ന്മ​ത്തു​ക​ള​ത്തി​ൽ ഫാ. ​യു​ഹാ​നോ​ൻ റ​മ്പാ​ൻ. ജോ​സ് ക​ട​കം​പ​ള്ളി കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ർ​ജ് ച​രു​വി​ള, ഫാ.​ സാം പാ​രു​വേ​ലി​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് കൈ​ത​വ​ന, ഫാ. ​ക്രി​സ്റ്റി ച​രു​വി​ള ചേ​ത​ന സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മു​ൻ കൃ​ഷി ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് ക​രി​മു​ള​ക്ക​ൽ കാ​ർ​ഷി​ക സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. പു​ലി​യൂ​ർ ചേ​ത​ന ക​മ്മ്യൂ​ണി​റ്റി ഓ​ർ​ഗ​നൈ​സ​ർ ലെ​ജി സാം ​ന​ന്ദി അ​ർ​പ്പി​ച്ചു.