ഹ​രി​ത സ​ഭ ഒ​രു​ങ്ങു​ന്നു
Sunday, June 4, 2023 11:23 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര മാ​ലി​ന്യസം​സ്ക​ര​ണ​ത്തി​നും സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി ആ​ർ​ജി ക്കു​ന്ന​തി​നും ഉ​റ​വി​ട മാ​ലി​ന്യ​ത്തി​ന്‍റെ ത​രംതി​രി​ച്ചു​ള്ള സം​സ്ക​ര​ണം എ​ന്ന പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ ഹ​രി​ത സ​ഭ ചേ​രു​ന്നു.
മാ​ലി​ന്യ സം​സ്ക്ക​ര​ണ രം​ഗ​ത്ത് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​വാ​നു​മാ​യി ന​ട​ത്തു​ന്ന ഹ​രി​ത​സ​ഭ മു​ൻ മ​ന്ത്രി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക്ക് ഉ​ൽ​ഘാ​ട​നം ചെ​യ്യും. വി​വി​ധ സെ​ഷ​നു​ക​ളാ​യി തി​രി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി സ്വീ​ക​രി​ച്ച മാ​ർ​ഗ​ങ്ങ​ൾ ന​യ​ങ്ങ​ൾ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ച് ജ​ന​കീ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ഹ​രി​ത സ​ഭ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ദ്ധ്യ​ക്ഷ സൗ​മ്യ രാ​ജ്, ഉ​പാ​ദ്ധ്യ​ക്ഷ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ ,ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ ബീ​ന ര​മേ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഐ​ഐ​ടി ബോം​ബേ ഹെ​ഡ് പ്ര​ഫ. എ​ൻ.​സി. നാ​രാ​യ​ണ​ൻ, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ഡീ​ൻ ഡോ. ​നി​ർ​മല പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് ച​ർ​ച്ച ക്രോ​ഡീ​ക​രി​ക്കു​ന്ന​ത്.