അധ്യാപക ഒഴിവ്
1299494
Friday, June 2, 2023 11:10 PM IST
മങ്കൊമ്പ് : മങ്കൊമ്പ് ഗവ എൽപി സ്കൂളിൽ നിലവിലുള്ള രണ്ടു അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർ്ട്ടിഫി്ക്കറ്റുകളുടെ പകർപ്പുമായി ആറിന് രാവിലെ 11നു സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ ്അറിയിച്ചു.
മങ്കൊമ്പ് : അവിട്ടം തിരുനാൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ അഗ്രികൾച്ചർ) രണ്ടു ഗസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. ബിഎസ് സി അഗ്രികൾച്ചർ യോഗ്യതയുള്ളവർ അഞ്ചിനു രാവിലെ പത്തിന് സ്്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്-9995088800.
മങ്കൊമ്പ്: അവിട്ടം തിരുനാൾ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി അഞ്ചിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.