‘മ​ഴവ​രു​ന്നു​ണ്ട്’ കാ​വ്യ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു
Monday, May 29, 2023 9:45 PM IST
ആ​ല​പ്പു​ഴ/​അ​മ്പ​ലപ്പുഴ: ഇ​ക്കാ​ല​ത്തെ ക​വി​ത​ക​ൾ വ്യ​വ​ഹാ​ര ഭാ​ഷ​യി​ലാ​ണ് എ​ഴു​ത​പ്പെ​ടു​ന്ന​ത്. അ​ർഥമോ അ​ല​ങ്കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ പ​ട​ച്ചു​വി​ടു​ന്ന ജീ​വ​നി​ല്ലാ​ത്ത ക​വി​ത​ക​ളാ​ണ് ഇ​ന്നി​ന്‍റെ ദു​ര​ന്ത​മെ​ന്ന് ക​ഥാ​കൃ​ത്ത് ബാ​ബു കു​ഴി​മ​റ്റം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ൽ ക​വി ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി​യു​ടെ മ​ഴ​വ​രു​ന്നു​ണ്ട് എ​ന്ന ക​വി​ത​യു​ടെ ര​ജ​ത​ജൂ​ബ​ലി ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും, ക​ലാ ശ്രേ​ഷ്ട​രെ​യും പ്ര​തി​ഭ​ക​ളേ​യും ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. ര​ജ​തജൂ​ബി​ലി സ​മ്മേ​ള​നം ക​വി​യും അ​ധ്യാപ​ക​നു​മാ​യ ഡോ.​ നെ​ടു​മു​ടി ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​ലാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​വി​യും വി​വ​ർ​ത്ത​ക​യു​മാ​യ അ​ബു ജു​മൈ​ല​ക്ക് മ​ഴ​വ​രു​ന്നു​ണ്ട് കാ​വ്യ പു​ര​സ്കാ​രം ഡോ. ​അ​മൃ​ത വി​ത​ര​ണം ചെ​യ്തു. ബി​നു വെ​ളി​യ​നാ​ട​ൻ, വി​ന​യ​ശ്രീ, ശ്യാം ​ത​റ​മേ​ൽ, മം​ഗ​ലം ശി​വ​ൻ, റെ​ജി തോ​മ​സ്, അ​ഞ്ജ​ന മ​ധു എ​ന്നി​വ​ർ​ക്ക് സി​നി​മാ​ന​ട​ൻ പു​ന്ന​പ്ര അ​പ്പ​ച്ച​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു. ഡോ.​ജേ​ക്ക​ബ് ഐ​സ​ക് കാ​ളി​മ​ഠം പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും പു​ന്ന​പ്ര അ​പ്പ​ച്ച​ൻ ക​ലാ സാ​ഹി​ത്യ ശ്രേ​ഷ്ട​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​ന്ന​പ്ര ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.