ചേര്‍ത്തലയ്ക്ക് മാലിന്യസംസ്കരണത്തിനു പുതിയ വാഹനം
1282936
Friday, March 31, 2023 11:13 PM IST
ചേര്‍ത്തല: നഗരസഭരയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ സംഭാവന നൽകി. ഇ-ഓട്ടോയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. ഐസിഐസിഐ ബാങ്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ വകയിരുത്തിയാണ് ഇ-ഓട്ടോ വാങ്ങിയത്. വാഹനം ഹരിതകർമസേനയുടെയും നഗരസഭാ ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ജോബി ജോൺ, ടി.കെ സുജിത്ത്, എസ്.സുദീപ് എന്നിവര്‍ പ്രസംഗിച്ചു.