സ്വ​ര്‍​ണമെ​ഡ​ലി​ലും മു​ത്ത​മി​ട്ട് ടി​ന്‍റു ദി​ലീ​പ്
Friday, March 31, 2023 11:12 PM IST
എട​ത്വ: ദേ​ശീയ അ​ത്‌​ല​റ്റ് മീ​റ്റി​ല്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ടി​ന്‍റു ദി​ലീ​പ് സ്വ​ര്‍​ണ മെ​ഡ​ലി​ലും മു​ത്ത​മി​ട്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ല്‍ ഇ​ടം പി​ടി​ച്ചു. ഫെ​ബ്രു​വ​രി 10 മു​ത​ല്‍ 12 വ​രെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബം​ഗാ​ള്‍ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ കേ​ര​ള​ത്തി​നുവേ​ണ്ടി വ​നി​ത​ക​ളു​ടെ 35 പ്ല​സ് വി​ഭാ​ഗ​ത്തി​ല്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ വെ​ള്ളി​മെ​ഡ​ല്‍ നേ​ടി​യിരുന്നു. ക​ഴി​ഞ്ഞ 30ന് ​ബംഗളൂരു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക മാ​സ്റ്റേ​ഴ്‌​സ് അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​നും വെ​റ്റ​റ​ന്‍​സ് അ​ത്‌ലറ്റി​ക്സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 42-ാമ​ത് ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌ലറ്റി​ക് മീ​റ്റി​ല്‍ വ​നി​ത​ക​ളു​ടെ 35 പ്ല​സ് വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ലും ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ള്ളി മെ​ഡ​ലും ഷോ​ട്പു​ട്ടി​ല്‍ വെ​ങ്ക​ല മെ​ഡ​ലും നേ​ടി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി മ​ത്സ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത നേ​ടി.
ഹൈ​സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​മ​ച്വ​ര്‍ അ​ത്‌ലറ്റി​ക് ടീം ​അം​ഗമാ​യി​രു​ന്നു. ത​യ്യ​ല്‍ ജോ​ലി​ക്കി​ട​യി​ല്‍ കി​ട്ടു​ന്ന കു​റ​ഞ്ഞ സ​മ​യ​ത്തെ പ​രി​ശീ​ല​നം കൊ​ണ്ടു മാ​ത്ര​മാ​ണ് വി​ജ​യ​ത്തി​ല്‍ എ​ത്തി​ച്ച​ത്. 2020 മു​ത​ല്‍ കേ​ര​ള ഫ​യ​ര്‍ഫോ​ഴ്‌​സി​ലെ സ​ന്ന​ദ്ധ സേ​ന​യാ​യ കേ​ര​ള സി​വി​ല്‍ ഡി​ഫെ​ന്‍​സ് ത​ക​ഴി നി​ല​യം പോ​സ്റ്റ് വാ​ര്‍​ഡ​റാ​ണ് ടി​ന്‍റു ദി​ലീ​പ്. ഭ​ര്‍​ത്താ​വ് ദി​ലീ​പ് വ​ര്‍​ഗീ​സ്.