സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 29, 2023 10:29 PM IST
ആ​ല​പ്പു​ഴ: കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​വു​മാ​യി ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്ക​റി, ക​ന്നു​കാ​ലി ക​ര്‍​ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​നെ ഭൗ​മ​താ​പ​ത്തി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വീ​ടു​ക​ളി​ലും ത​രി​ശു​ഭൂ​മി​ക​ളി​ലും മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് മ​ര​ക്കു​ട​യൊ​രു​ക്കും.

ഫ​ല​വൃ​ക്ഷത്തോട്ടം, ഔ​ഷ​ധ സ​സ്യോ​ദ്യാ​നം എ​ന്നി​വ​യും ഒ​രു​ക്കും. പൊ​തു​കു​ള​ങ്ങ​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും സം​ര​ക്ഷി​ക്കും. ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​ സ​ഹാ​യ​വും തേ​ടും. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് സ​ബ്‌​സി​ഡി​യോ​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് ന​ല്‍​കാ​നു​ള്ള പ​ദ്ധ​തി​യു​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ല്‍​ജ സ​ലിം, പ്ര​ഫ. പി.​കെ. ര​വീ​ന്ദ്ര​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ഷി​ജി, എ​ന്‍.​കെ. മോ​ഹ​ന്‍​ദാ​സ്, ര​മ വി​ശ്വ​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.