ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നു പു​തി​യ മെ​ത്രാ​സ​ന മ​ന്ദി​രം
Monday, March 27, 2023 11:54 PM IST
ക​ല്ലി​ശേ​രി: ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​കു​ന്ന​തി​ന് ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ക​ല്ലി​ശേ​രി​യി​ൽ പു​തി​യ മെ​ത്രാ​സ​ന മ​ന്ദി​രം കൂ​ദാ​ശ ചെ​യ്തു. ‘കി​നാ​യി' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ മ​ന്ദി​രം സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേ​മി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​ര​മാ​യി​രി​ക്കും. കൂ​ദാ​ശ​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ക്നാ​നാ​യ സ​മു​ദാ​യ മെ​ത്ര​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്, കോ​ട്ട​യം സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഗീ​വ​ർഗീ​സ് മാ​ർ അ​പ്രേം, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സാ​ജ​ൻ, മ​ല​ങ്ക​ര ഫൊ​റോ​ന കെ​സി​സി പ്ര​സി​ഡ​ന്‍റ് സാ​ബു പാ​റാ​നി​ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ മെം​ബ​ർ സു​ധീ​ർ നെ​ടി​യു​ഴ​ത്തി​ൽ, വി​കാ​രി ഫാ. ​റെ​ന്നി ക​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.