മാന്നാറിനെ ലോകത്തിനു മുൻപിലെത്തിച്ച മാ​ന്നാ​ർ മ​ത്താ​യി ഇ​നി ഓർമ
Monday, March 27, 2023 11:54 PM IST
ഡൊ​മി​നി​ക് ജോ​സ​ഫ്
മാ​ന്നാ​ർ: മാ​ന്നാ​റി​നെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ന​ശ്വ​ര​മാ​ക്കി​യ ചി​രി​യു​ടെ ത​മ്പു​രാ​ൻ ഇ​നി ഓ​ർ​മ. റാംജി​റാ​വു സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ മാ​ന്നാ​ർ മ​ത്താ​യി​യെ ക​ലാ​കേ​ര​ളം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. സി​നി​മ​യി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു മാ​ന്നാ​ർ മ​ത്താ​യി ആ​യ ഇ​ന്ന​സെ​ന്‍റ്.
മു​കേ​ഷും സാ​യ്കു​മാ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സി​നി​മ​യി​ൽ മാ​ന്നാ​ർ മ​ത്താ​യി എന്ന കഥാപാത്രം സി​നി​മ​യെ ഹി​റ്റാ​ക്കി​. തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ രൂ​ക്ഷ​ത ന​ർ​മത്തി​ൽ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ച സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക​ഥാ​പാ​ത്രം മാ​ന്നാ​ർ മ​ത്താ​യി ത​ന്നെ. സി​നി​മ​യി​റ​ങ്ങി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും മാ​ന്നാ​ർ മ​ത്താ​യി​യെ മ​റ​ക്കാ​ൻ ഇ​നി​യും മ​ല​യാ​ളി​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ടും​ബ പ്രേ​ക്ഷ​ക​രെ ചി​രി​യു​ടെ ലോ​ക​ത്തേ​ക്ക്‌ കൂ​ട്ടി​ക്കൊ​ണ്ടുപോ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ഇ​ന്ന​സെന്‍റ് എ​ന്ന മ​ഹാ​ന​ട​ന്‍റെ മാ​ന്നാ​ർ മ​ത്താ​യി. ഇ​ന്നും ടി ​വി ചാ​ന​ലു​ക​ളി​ൽ ഈ ​സി​നി​മ എ​ത്തു​മ്പോ​ൾ കാ​ണി​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് മാ​ന്നാ​ർ മ​ത്താ​യി​യെ എ​തി​രേ​ൽ​ക്കു​ന്ന​ത്. ഇ​ന്ന​സെ​ന്‍റിന്‍റെ മാ​ന്നാ​ർ മ​ത്താ​യി എ​ന്ന ക​ഥാ​പാ​ത്രം കേ​ര​ള​ക്ക​ര​യാ​കെ ഉ​യ​ർ​ത്തി​യ സ്വീ​കാ​ര്യ​ത ഏ​റെ​യാ​ണ്.
മാ​ന്നാ​ർ മ​ത്താ​യി​യെ ജ​ന​ങ്ങ​ൾ നെ​ഞ്ചി​ലേ​റ്റി​യ​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു റാം​ജി റാ​വു സ്പീ​ക്കി​ംഗിന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന് മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് എ​ന്നു പേ​രി​ട്ട​ത്.​ സി​നി​മ​ക​ൾ ഇ​റ​ങ്ങി​യ ശേ​ഷം ഒ​രി​ക്ക​ൽ ഒ​രു പൊ​തുച​ട​ങ്ങി​ൽ മാ​ന്നാ​റി​ലെത്തി​യ ഇ​ന്ന​സെ​ന്‍റ് ത​ന്‍റെ മാ​ന്നാ​ർ മ​ത്താ​യി എ​ന്ന ക​ഥാ​പാ​ത്ര​ത്തെക്കുറി​ച്ച് സൂ​ചി​പ്പി​ക്കു​ക​യും ആ ​പേ​ര് ഹി​റ്റാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച മാ​ന്നാ​ർ എ​ന്ന നാ​ടി​നെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നു പറയുക യും ചെയ്തു.
മാ​ന്നാ​ർ എ​ന്ന ദേ​ശ​ത്തെ ഒ​രു സി​നി​മാ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ലോ​ക​ത്തി​നു മു​ൻ​പി​ൽ എ​ത്തി​ച്ച വ​ലി​യ ന​ട​ന്‍റെ വേ​ർ​പാ​ടി​ലെ ദുഃ​ഖ​ത്തി​ൽ മാ​ന്നാ​ർ നി​വാ​സി​ക​ളും പ​ങ്കു ചേ​ർ​ന്നു.