കുട്ടനാ​ട് കേ​ന്ദ്ര​മാ​ക്കി കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ്ഥാ​പി​ക്ക​ണം: ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​ട്ട​നാ​ട്
Monday, March 27, 2023 11:54 PM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട് കേ​ന്ദ്ര​മാ​ക്കി കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​ട്ട​നാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്തി​നു​ശേ​ഷം പാ​ട​ങ്ങ​ളി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ക​ച്ചി​യും മ​റ്റും മാ​റ്റ​പ്പെ​ടാ​തെ കി​ട​ക്കു​ന്ന​തു​മൂ​ലം ഭാ​വി​യി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. മാ​ത്ര​മ​ല്ല പ​രി​ത​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​ക്കോ​ല്‍ കാ​ലി​ത്തീ​റ്റ​യ്ക്ക് വേ​ണ്ട​ അ​സം​സ്‌​കൃ​ത വ​സ്തു​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ട​നാ​ട് കേ​ന്ദ്ര​മാ​ക്കി ഒ​രു കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​ട്ട​നാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ടു​ത്ത വേ​ന​ല്‍​ക്കാ​ല​ത്ത് ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ള്‍ ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന​തും പി​ആ​ര്‍​എ​സ് ല​ഭി​ച്ചി​ട്ടും ബാ​ങ്കു​ക​ളി​ല്‍നി​ന്നും പ​ണം ല​ഭ്യ​മാ​കാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡന്‍റ് അ​ഡ്വ. തോ​മ​സ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോം ​കാ​യി​ത്ര, ഉ​പ​ര​ക്ഷാ​ധി​കാ​രി വി.​ജെ.​ചാ​ക്കോ വേ​ങ്ങാ​ന്ത്ര, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ജേ​ക്ക​ബ് ചേ​ന്നാ​ട്ട്, ജോ​സ​ഫു​കു​ട്ടി പു​റ​വ​ടി, എം.​സി. ​ജോ​സ​ഫ് മ​ണ​ലാ​ടി, ജോ​സു​കു​ട്ടി വാ​രി​ക്കാ​ട്, പി.​എ​ല്‍.​ ചാ​ക്കോ പ​ഴേ​പ​റ​മ്പി​ല്‍, ലൂ​ക്ക് പ​ട്ട​രു​ക​ളം, സി.​ജെ. ജോ​സ​ഫ്, ജേ​ക്ക​ബ് ജോ​സ​ഫ് കി​ഴ​ക്കേ വ​ലി​യ​വീ​ട്ടി​ല്‍, ജേ​ക്ക​ബ് ത​ട്ടാ​ഴം, ജോ​ഷി ചേ​ന്നാ​ട്ട്, കു​ട്ട​പ്പ​ന്‍ എ​ബ്രാ​മ​ഠം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.