കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിലെ വിധിയുടെ പേരിൽ പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ലോക്സഭാ സ്പീക്കറുടെ നടപടിക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലേടത്തും പ്രകടനവും പൊതുസമ്മേളനവും കോലംകത്തിക്കലുമൊക്കെ അരങ്ങേറി.
ആലപ്പുഴ: മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ ആലപ്പുഴ സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പട്ടണത്തില്‍ തപാൽ ഓഫീസിനു മുന്നിലേക്കു പ്രതിഷേധ പ്രകടനവും മോദിയുടെ കോലം കത്തിക്കലും നടത്തി.
ഭരണഘടനാപരമായി അവകാശപ്പെട്ട ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്കു ശക്തി പകരാനും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഏകാധിപത്യം രാജ്യത്തു നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് നടപടികള്‍ക്കെതിരായും നടത്തിയ പ്രതിഷേധം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു ഉദ്ഘാടനം ചെയ്തു. സി.വി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍ ജോര്‍ജ്, മോളി ജേക്കബ്, ബഷീര്‍ കോയാപറമ്പില്‍, മാത്യു ചെറുപറമ്പില്‍, മുജീബ് അസീസ്, ബോബന് മാത്യു, വയലാര്‍ ലത്തീഫ്, നൂറുദ്ദീന്‍ കോയ, റഹീം വെറ്റക്കാരന്‍, ജോണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതിഷേധ പ്രകടനം നടത്തി
മങ്കൊമ്പ്: രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ പ്രതിഷേധപ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ പരിപാടി ഉദ്ഘാടനംചെയ്തു. അദാനി-മോദി അവിശുദ്ധ ബന്ധം ജനസമക്ഷം തുറന്നു കാട്ടിയതിലുള്ള പകയാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള നിയമ നടപടികളെന്ന് അദ്ദേഹം ആരോപിച്ചു.
ഘട്ടം ഘട്ടമായി രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ എല്ലാംതന്നെ വരുതിയിലാക്കിയതിന്റെ പരിണത ഫലമാണ് ഇന്നു നടക്കുന്ന ജനാധിപത്യ ധ്വംസനമെന്നും അദ്ദേഹം പറഞ്ഞു. സി.വി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് ചന്ദ്രൻ, ജി സൂരജ്, എം.എം.ജോസഫ് മണപ്രാപള്ളി, ജോഷി കൊല്ലാറ, പ്രഫ.എം.ജി.രാജഗോപാലൻ, പി.എ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധിക്ക്
ഐക്യദാർഢ്യം
ചേർത്തല: രാഹുൽഗാന്ധിക്കെതിരേയുള്ള നടപടികൾക്കെതിരേ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ-ഐഎൻടിയുസി ചേർത്തല ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ഓഫീസുകളുടെ മുന്നിൽ നടത്തിയതിന്റെ ഭാഗമായാണ് പ്രതിഷേധ യോഗം നടത്തിയത്.
ഡിവിഷൻ പ്രസിഡന്റ് ഡി. സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ബാബു, വർക്കിംഗ് പ്രസിഡന്റ് നൗഷാദ്, ഫ്രാൻസീസ് സേവ്യർ, ജോസഫ് ആന്റണി, മധുകുമാർ, രജിമോൻ, പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധ റാലിയും യോഗവും
മാന്നാർ: നരേന്ദ്രമോദി- അദാനി അവിശുദ്ധ കൂട്ടുകെട്ട് വെളിച്ചത്തു കൊണ്ടുവന്നതാണ് രാഹുൽ ഗാന്ധിക്ക് എതിരെ ഉള്ള പ്രതികാരനടപടിക്കു കാരണമെന്ന് കെപിസിസി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്. രാഗൂൽ ഗാന്ധിയോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാരനടപടിയിൽ പ്രതിഷേധിച്ചു മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാധേഷ് കണ്ണന്നൂർ അധ്യക്ഷനായിരുന്നു. തോമസ് ചാക്കോ, സണ്ണി കോവിലകം, ജോജി ചെറിയാൻ, നാഗേഷ് കുമാർ വേണുഗോപാൽ, അജിത്പഴവൂർ, ടി. എസ് ഷെഫീഖ്. ടി കെ. ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധദിനം ആചരിച്ചു
മാവേലിക്കര: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രതിഷേധദിനം ആചരിച്ചു. മാവേലിക്കര കെഎസ്ഇബി ഡിവിഷന് ഓഫീസ് അങ്കണത്തില്‍ നടന്ന പ്രതിഷേധ യോഗം കെഇഇസി ഐഎന്റ്റിയുസി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എ. എസ്. ജോണ്‍ ബോസ്കോ ഉദ്ഘാടനംചെയ്തു. മിഥുന് മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തില്‍ പി.ജോസ്, ജോസഫ് എ. എക്സ്, രാജേഷ്, ലാലിമോന്, ജാക്ക്സണ്, ഗംഗാദേവി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
തലവടിയിലും പ്രതിഷേധം
ഇരന്പി
എടത്വ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. ഡിസിസി മെമ്പര്‍ വര്‍ഗീസ് നാല്പത്തഞ്ചില് ഉദ്ഘാടനം നിര്‍വഹിച്ചു. തലവടി മണ്ഡലം പ്രസിഡന്റ് ബിജുപാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോലത്തുപറമ്പില്‍, സാംകുട്ടി ആറുപറയില്‍, ചെറിയാന് ജോഷ്വ, മാത്തുക്കുട്ടി തെങ്ങുംപള്ളിപറമ്പില്, സാബു കുന്നത്തുപറമ്പില്‍, റെജി കോതപ്പുഴശേരില്‍, കൊച്ചുമോന് കുന്നത്തുപറമ്പില്‍, ജോയി സ്രാമ്പിക്കല്‍, സുമാ മാത്യൂസ്, സജി മാമ്മൂട്ടില്‍, ജോക്കുട്ടി ചക്കാലയില്‍, വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.