സി​എ​ൽ​സി ദി​നാ​ഘോ​ഷം
Sunday, March 26, 2023 10:09 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 461-ാമ​ത് ലോ​ക സി​എ​ൽ​സി ദി​നാ​ഘോ​ഷ​വും 94-ാമ​ത് പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് പ്ര​മോ​ട്ട​ർ ഫാ. ​ലി​ജോ​യ്‌ വ​ട​ക്കും​ചേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പൊ​തുസ​മ്മേ​ള​നം സി​എ​ൽ​സി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡന്‍റ് വ​ർ​ക്കി പു​ന്ന​യ്ക്ക​ൽ, സി​സ്റ്റ​ർ തേ​ജ സി​എം​സി, ഷാ​ജി ജോ​സ​ഫ്, മെ​ജോ ജോ​സ് ഏ​ലി​യാ​സ്, മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ്, അ​ഞ്ജു ഷി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ​ത​ല ലൈ​ബ്ര​റി സെ​മി​നാ​ര്‍

ആ​ല​പ്പു​ഴ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ലൈ​ബ്ര​റി സെ​മി​നാ​ര്‍ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ര്‍ ​എം.​ മാ​ക്കി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​ര്‍ എ​ച്ച്.​ സ​ലാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​മി​നാ​റി​ല്‍ പൗ​ര​ത്വം, ദേ​ശീ​യ​ത എ​ന്ന വി​ഷ​യം ഡോ. ​സി.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ തി​ല​ക​രാ​ജ് സ്വാ​ഗ​ത​വും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​വി. ​ഉ​ത്ത​മ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സം​സ്ഥാ​ന എ​ക്‌​സി.​ അം​ഗം ജി.​ കൃ​ഷ്ണ​കു​മാ​ര്‍ വി​ത​ര​ണം ചെ​യ്തു.
കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള വാ​യ​ന​മ​ത്സ​രം, മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള വാ​യ​ന​മ​ത്സ​രം എ​ന്നി​വ​യു​ടെ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്ക് 6000, 4000, 3000 എ​ന്നീ ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്പ​വും ന​ല്‍​കി. യു​പി വാ​യ​ന​മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് 3000, 2000, 1000 എ​ന്നീ ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി.