സി​പി​എമ്മും ​ബി​ജെ​പിയും വൈ​ക്കം സ​ത്യ​ഗ്ര​ഹം ഹൈ​ജാ​ക്ക് ചെ​യ്യുന്നു: കെ.​സി. വേ​ണു​ഗോ​പാ​ല്‍
Wednesday, March 22, 2023 10:55 PM IST
ചേ​ര്‍​ത്ത​ല: ഐ​തി​ഹാ​സി​ക​മാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ ഒ​രു പ​ങ്കും​വ​ഹി​ക്കാ​ത്ത സി​പി​എ​മ്മും ബി​ജെ​പി​യും സ​മ​ര​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കം ഹൈ​ജാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വ​ര്‍​ഷം നീ​ളു​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ത്ത​ല​യി​ല്‍ ചേ​ര്‍​ന്ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ഐ​സി​സിയു​ടെ​യും ഗാ​ന്ധി​ജി​യു​ടെ​യും നി​ര്‍​ദേശ പ്ര​കാ​രം ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ നേ​ര​വ​കാ​ശി​ക​ള്‍ കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണ്. മ​റ്റി​ട​പെ​ട​ലു​ക​ള്‍ മു​ത​ലെ​ടു​പ്പി​നു​മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ 30ന് ​കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ല്‍നി​ന്നു 5000 പ്ര​വ​ര്‍​ത്ത​രെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ടൂ​ര്‍​ പ്ര​കാ​ശ് എം​പി, എ.​എ. ഷു​ക്കൂ​ര്‍, എം.​ ലി​ജു, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, എം.​ജെ. ജോ​ബ്, സി.​കെ. ഷാ​ജി​മോ​ഹ​ന്‍, ബി.​ബൈ​ജു, എ​സ്.​ ശ​ര​ത്, സ​ജി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.