മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ യു​വ​ദീ​പ്തി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശി​ല്പി
Monday, March 20, 2023 10:36 PM IST
ച​ങ്ങ​നാ​ശേ​രി: മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശി​ല്പി​യാ​ണ്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ യു​വ​ദീ​പ്തി​ക്കും കേ​ര​ള ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​ന​മാ​യ കെ​സി​വൈ​എ​മ്മി​നും രൂ​പം ന​ല്‍​കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത് മാ​ര്‍ പ​വ്വ​ത്തി​ലാ​യി​രു​ന്നു. ഈ ​സം​ഘ​ട​ന​ക​ളെ​ല്ലാം ഇ​ന്ന് വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ച് സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി മാ​റി.
1971-72 കാ​ല​ഘ​ട്ട​ത്തി​ല്‍ കോ​ള​ജ് സ​മ​ര​കാ​ല​ത്തും ര​ണ്ടാം വ​ത്തി​ക്കാ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഹ്വാ​നം ഉ​ള്‍​ക്കൊ​ണ്ടു​മാ​ണ് അ​ന്ന​ത്തെ ച​ങ്ങ​നാ​ശേ​രി സ​ഹാ​യ​മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ അ​തി​രൂ​പ​ത​യി​ല്‍ യു​വ​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ച​ത്. 1972 ജൂ​ലൈ 16 ന് ​ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ന്ന വി​ദ്യാ​ഭ്യാ​സാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി​ക്കും പൊ​തു സ​മ്മേ​ള​ന​ത്തി​നും ശേ​ഷം ജൂ​ലൈ 22 ന് ​മാ​ർ പ​വ്വ​ത്തി​ല്‍ ന​മ്മു​ടെ അ​തി​രൂ​പ​ത​യി​ല്‍ ഏ​കീ​കൃ​ത​വും ശ​ക്ത​വു​മാ​യ യു​വ​ജ​ന​പ്ര​സ്ഥാ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​വ​ക പ​ള്ളി​ക​ളി​ലേ​ക്ക് സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു. ആ ​വ​ര്‍​ഷം മു​ഴു​വ​ന്‍ മാ​ർ പ​വ്വ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ടീം ​അ​തി​രൂ​പ​ത​യി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം യു​വ​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.