വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി: മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ
Monday, March 20, 2023 10:36 PM IST
കാ​യം​കു​ളം: ഭ​ര​ണി​ക്കാ​വി​ൽ വ​യോ​ധി​ക​നെ ദുരൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭ​ര​ണി​ക്കാ​വ് ആ​റാം വാ​ർ​ഡി​ൽ ല​ക്ഷ്മി ഭ​വ​ന​ത്തി​ൽ ഉ​ത്ത​മ (70)നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ മ​ക​ൻ ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കി​ട്ട് 5. 45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​വി​വാ​ഹി​ത​രാ​യ മ​ക്ക​ൾ ഉ​ദ​യ​കു​മാ​ർ(40), ഇ​ല്യാ​സ്(35) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഉ​ത്ത​മ​ൻ താ​മ​സി​ച്ചുവ​ന്ന​ത്. ഇ​രു​വ​രും മ​ദ്യ​ത്തി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു.
മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ പി​താ​വി​നെ മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച ഉ​ത്ത​മ​ന്‍റെ നെ​ഞ്ചി​നു മു​ക​ളി​ൽ ര​ക്തം ക​ട്ടി പി​ടി​ച്ച നി​ല​യി​ൽ മു​റി​വു​ണ്ട്. ഇ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണ​ന്ന സം​ശ​യ​ത്തി​ലാ​ണ് മൂ​ത്ത മ​ക​നാ​യ ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്‌.
ഉ​ത്ത​മ​ന്‍റെ ഭാ​ര്യ ചെ​ങ്ങ​ന്നൂ​രി​ൽ ഓ​ർ​ഫ​നേ​ജി​ലാ​ണ് ക​ഴി​യു​ന്ന​ത്.