പു​സ്ത​ക​ങ്ങ​ൾ ഇ​ക്കു​റി നേ​ര​ത്തെ
Sunday, March 19, 2023 10:30 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പു​സ്ത​ക വി​ത​ര​ണം ഇ​ക്കു​റി ഈ അ​ധ്യ​യ​നവ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പുത​ന്നെ ആ​രം​ഭി​ക്കു​ന്നു.
മു​മ്പ് പു​തി​യ അ​ധ്യ​യ​നവ​ർ​ഷം പ​കു​തി​യാ​കു​മ്പോ​ൾ പോ​ലും പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ട​ത്താ​ണ് ഇ​പ്പോ​ൾ നി​ല​വി​ലെ അ​ധ്യ​യ​നവ​ർ​ഷം​ പൂ​ർ​ത്തി​യാ​കാ​ൻ ദി​വ​സ​ങ്ങ​ളു​ള്ള​പ്പോ​ൾ ത​ന്നെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്ന​ത്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 9, 10 ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള പു​സ്ത​ക​ങ്ങ​ൾ ഡി​പ്പോ​ക​ളി​ൽ ല​ഭ്യ​മാ​ക്കി​ക്ക​ഴി​ഞ്ഞു. ഒന്നുമു​ത​ൽ 10 വ​രെ അ​ടു​ത്ത അ​ധ്യ​യ​നവ​ർ​ഷ​ത്തേ​ക്ക് ആ​കെ 13,75,432 പു​സ്ത​ക​ങ്ങ​ളാ​ണ് വേ​ണ്ട​ത്.
ഇ​തി​ൽ 5,57,339 പു​സ്ത​ക​ങ്ങ​ൾ അ​ത​ത് ഡി​പ്പോ​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പു​സ്ത​ക വി​ത​ര​ണ​ത്തി​നു​ള്ള സോ​ർ​ട്ടി​ങ് ജി​ല്ല​യി​ൽ ഇ​ന്ന് ആ​രം​ഭി​ക്കും.
ജി​ല്ല​യി​ലെ​ത്തി​യ പു​സ്ത​ക​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് 260 സൊ​സൈ​റ്റി​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പു​സ്ത​ക വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ത്ത​വ​ണ ആ​ല​പ്പു​ഴ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. 25ന് മൂന്നിന് ല​ജ്‌​ന​ത്തു​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ശി​വ​ൻ​കു​ട്ടി, മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം ല​ജ്‌​ന​ത്തു​ൾ സ്‌​കൂ​ളി​ൽ ന​ട​ന്നു.
എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​സ​ലാം എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജേ​ശ്വ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ സൗ​മ്യ​രാ​ജ് എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും വി​ദ്യാ​ഭ്യാ​സ ഡെ്പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ സു​ജാ​ത ക​ൺ​വീ​ന​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.