എ​ട​ത്വ വി​ക​സ​ന​സ​മി​തി വാ​ര്‍​ഷി​ക സ​മ്മേ​ള​നം 12ന്
Wednesday, February 8, 2023 10:21 PM IST
എ​ട​ത്വ: എ​ട​ത്വ വി​ക​സ​ന​സ​മി​തി​യു​ടെ 43-ാമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് മി​നി ഹാ​ളി​ല്‍ ന​ട​ക്കും.
റി​ട്ട. ഡി​ഇ​ഒ പി.​കെ. ഗോ​പി​നാ​ഥ് ആ​ന​ന്ദാ​ല​യം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ന്‍​സി​സ് ക​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. സ​ദാ​ന​ന്ദ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ പ​ട്ട​ത്താ​നം വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.
പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി വ​ര്‍​ഗീ​സി​ന് സ്വീ​ക​ര​ണ​വും സം​സ്ഥാ​ന-​ജി​ല്ലാ ക​ലോ​ത്സ​വ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നീ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ന​ല്‍​കും. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഷാ​ജി മാ​ധ​വ​ന്‍, പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.