ബ​ജ​റ്റി​നെ​തിരേ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ പ്ര​തി​ഷേ​ധി​ച്ചു
Sunday, February 5, 2023 9:29 PM IST
ആ​ല​പ്പു​ഴ: ഇ​ട​തു​ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​ട​പ​ടി​യി​ലും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യക​ളെ താ​ലോ​ലി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ​ക്കും ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന ബ​ജ​റ്റി​നു​മെ​തിരേ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ ജം​ഗ്‌​ഷ​നി​ൽ ജ​ന​ജാ​ഗ്ര​താ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് പ​ള്ളി​ക്ക​ലി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മേ​ട​യി​ൽ അ​നി​ൽകു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു . ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജി. ജ​യ​കു​മാ​ർ, എം. ​ജോ​ർ​ജുകു​ട്ടി, ല​ത്തീ​ഫ് പാ​നൂ​ർ, മ​ധു ക​രു​മാ​ടി എ​ന്നി​വ​ർ പ്രസംഗിച്ചു.


കെ​എ​സ്എ​സ്പി​എ പ്ര​തി​ഷേ​ധി​ച്ചു

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പെ​ൻ​ഷ​ൻ​കാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പെ​ൻ​ഷ​ൻ ട്ര​ഷ​റി​ക്കു മു​മ്പി​ൽ ബ​ജ​റ്റി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​കു​തി വ​ർ​ധ​വും ഒ​പ്പം വി​ല വ​ർ​ധ​നയും ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​ക്കി​യി​രി​ക്കു​കാ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ ഹ​രി​ഹ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. കു​മാ​ര​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സി.​വി. ഗോ​പി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ൽ, സെ​ക്ര​ട്ട​റി എ. ​സ​ലി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. ജ​യിം​സ്, സെ​ക്ര​ട്ട​റി ഡ​ബ്ല്യു. പി. ​ത​ങ്ക​ച്ച​ൻ, ഡോ. ​സേ​തു ര​വി, മ​റി​യാ​മ്മ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.