മ​നോ​ജ് കൃ​ഷ്ണേ​ശ്വ​രി​ക്ക് ഗോ​ൾ​ഡ​ൻ ബു​ക്ക് അ​വാ​ർ​ഡ്
Sunday, February 5, 2023 9:28 PM IST
ആ​ല​പ്പു​ഴ: മ​നോ​ജ് കൃ​ഷ്ണേ​ശ്വ​രി​ക്ക് ഈവ​ർ​ഷ​ത്തെ ഗോ​ൾ​ഡ​ൻ ബു​ക്ക് അ​വാ​ർ​ഡ്. വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ വ്യ​ത്യ​സ്തത പു​ല​ർ​ത്തു​ന്ന ര​ച​ന​ക​ൾ​ക്കാ​ണ് എ​ല്ലാവ​ർ​ഷ​വും ഗോ​ൾ​ഡ​ൻ ബു​ക്ക് അ​വാ​ർ​ഡ് ന​ൽ​കിവ​രു​ന്ന​ത്. ഏ​പ്രി​ൽ ‌എ​ട്ടി​ന് ദു​ബാ​യി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ശു​ഭ​ചി​ന്ത​ക​ളു​ടെ 365 ദി​ന​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​നാ​ണ് അ​വാ​ർ​ഡ്.
മ​നോ​ജ് കൃ​ഷ്ണേ​ശ്വ​രി ആ​ല​പ്പു​ഴ എ​ക്സൈ​സ് വ​കു​പ്പി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​രു​ന്നു. 11 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വത്കര​ണ രം​ഗ​ത്ത് സ​ജീ​വ പ്ര​വ​ർ​ത്ത​ന​ം കാ​ഴ്ച​വ​യ്ക്കു​ന്ന ആ​ളാ​ണ് മ​നോ​ജ്. 650 ദി​വ​സ​ത്തോ​ള​മാ​യി എ​ല്ലാ ദി​വ​സ​വും രാ​വി​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ശു​ഭ​ചി​ന്ത​ക​ൾ. അ​തി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 365 ശു​ഭ​ദി​ന​ങ്ങ​ളാ​ണ് പു​സ്ത​ക​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഭാ​ര്യ ​കൃ​ഷ്ണ​പ്രി​യ (ഫാ​ർ​മ​സി​സ്റ്റ്). മ​ക്ക​ൾ: കാ​ർ​ത്തി​ കൃ​ഷ്ണ (സി​എ വി​ദ്യാ​ർ​ഥി), കൃ​ഷ്ണ​ച​ന്ദ് (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി).