യോ​ഗം നാ​ളെ
Sunday, February 5, 2023 9:28 PM IST
ആ​ല​പ്പു​ഴ: ക​യ​ര്‍ത്തൊഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ന്‍റെയും ആ​ല​പ്പു​ഴ ക​യ​ര്‍ പ്രോ​ജ​ക്ടി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ര​ണ്ടിന് ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍റെ ചേം​ബ​റി​ല്‍ യോ​ഗം ന​ട​ക്കു​ം. ആ​ല​പ്പു​ഴ നോ​ര്‍​ത്ത്, സൗ​ത്ത് പ്രോ​ജ​ക്ടി​ന്‍റെ ഓ​ഫീ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​യ​ര്‍​സം​ഘ​ങ്ങ​ള്‍, സി​വി​സി​എ​സ്, മാ​റ്റ്‌​സ്, മാ​റ്റിം​ഗ്‌​സ് സം​ഘ​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്ക​ണം. കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള ക​യ​ര്‍ സം​ഘ​ങ്ങ​ളു​ടെ കു​ടി​ശി​ക തീ​ര്‍​പ്പാ​ക്കു​ന്ന​തി​നും ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നുമാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ബി​കെ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ എ​ക്‌​സി​ബി​ഷ​ൻ

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ബി​ഷ​പ്പ് കു​ര്യാ​ള​ശേരി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ അ​മ​ല​ഗി​രി ബി​കെ​എം ജി​യോ​ള​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നും നാ​ളെ​യു​ം എ​ക്‌​സി​ബി​ഷ​ൻ നടക്കും. വി​വി​ധ​യി​നം ജം ​സ്റ്റോ​ൺ​സ്, ധാ​തു​ക്ക​ൾ, വ്യ​ത്യ​സ്ത​മാ​യ ശി​ല​ക​ൾ, കോ​ടാ​നു കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭൂ​മി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഫോ​സിൽ​സ്, വ്യ​ത്യ​സ്ത​മാ​യ ക​ല്ലു​ക​ൾ, ജി​യോ​ള​ജി ഫീ​ൽ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ എ​ക്‌​സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.