ലോ​ക കാ​ൻ​സ​ർ​ദി​നം ആ​ച​രി​ച്ചു
Saturday, February 4, 2023 11:21 PM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ടൗ​ൺ റോ​ട്ട​റി ക്ല​ബ്ബും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ റോ​ട്രാ​ക്ട് ക്ല​ബ്ബും സം​യു​ക്ത​മാ​യി ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണം ന​ട​ത്തി. ക​ൺ​സ​ൽ​ട്ട​ന്‍റ് റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ഗാ​യ​ത്രി ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്രാ​ക്ട് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ലി കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സൂ​സ​ന്ന ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടൗ​ൺ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജ​യ​രാ​ജ​ൻ, കോ​ള​ജ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സീ​ന, റോ​ട്രാ​ക്ട് ചെ​യ​ർ​മാ​ൻ ഷ​മ്മി ജോ​സ​ഫ്, റോ​ട്ട​റി മു​ൻ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ അ​ബ്ദു​ൽ ബ​ഷീ​ർ, മു​ൻ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്കു​ട്ടി തോ​മ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ലീ​ന ബെ​ന്നി, അ​ക്ഷ​യ് ജൂ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും സെ​ക്ര​ട്ട​റി​യു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 12 പേ​ർ​ക്കെ​തി​രെ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി. അ​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് മു​ൻ ക​മ്മി​റ്റി​യി​ലെ കെ​ട്ടി​ടം പൊ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.
ജ​നു​വ​രി 23ന് ​സം​ഘം ചേ​ർ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ മു​റി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച് ജ​ന​ൽ പാ​ളി​ക​ൾ വ​ലി​ച്ച​ട​യ്ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌​തെ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഐ​പി​സി​യി​ലെ എ​ട്ടോ​ളം വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.