പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തി​ന് നാ​ട്ടു​കാ​ര്‍ ഇ​ന്ന് കൈ​കോ​ര്‍​ക്കും
Saturday, February 4, 2023 11:21 PM IST
എ​ട​ത്വ: ത​ല​യ്ക്ക് പ​ഴു​പ്പ് ബാ​ധി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് നാ​ട്ടു​കാ​ര്‍ ഇ​ന്നു കൈ​കോ​ര്‍​ക്കും.
എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍ പ​ച്ച ആ​ദ​ര്‍​ശ് ഭ​വ​നി​ല്‍ സ​തീ​ശ​ന്‍ എ​ന്‍.​പി. (41) യു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​ണ് നാ​ട്ടു​കാ​ര്‍ നാ​ളെ കൈ​കോ​ര്‍​ക്കു​ന്ന​ത്.
ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​തീ​ശ​ന്‍ ത​ല​ചു​റ്റി വീ​ണ​തോ​ടെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ത​ല​ച്ചോ​റി​ല്‍ പ​ഴു​പ്പ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഓ​പ്പ​റേ​ഷ​ന്‍ ചെ​യ്യാ​തെ ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ചി​കി​ത്സ​യി​ലി​രി​ക്കേ സ​തീ​ശ​ന് സ്‌​ട്രോ​ക്ക് വ​ന്നു. വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ളം ആ​ക്സ്റ്റ​ര്‍ മെ​ഡി​സി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ്.
വൃദ്ധ​മാ​താ​വും ര​ണ്ട് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ ഏ​ക ആ​ശ്ര​യ​മാ​ണ് സ​തീ​ശ​ന്‍. കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​സ്ഥി​തി മ​ന​സി​ലാ​ക്കി​യ 12-ാം വാ​ര്‍​ഡി​ലെ നാ​ട്ടു​കാ​ര്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി മു​ത​ല്‍ ചി​കി​ത്സാ സ​ഹാ​യ​നി​ധി സ​മാ​ഹ​ര​ണ​ത്തി​ന് കൈ​കോ​ര്‍​ക്കു​ക​യാ​ണ്. വാ​ര്‍​ഡ് മെ​മ്പ​ര്‍ ബാ​ബു മ​ണ്ണാം​തു​രു​ത്തി, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ ജോ​സ​ഫ് ആ​ന്‍റ​ണി ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത്, മാ​ത്യു സേ​വ്യ​ര്‍ പു​ളി​ക്ക​ല്‍, വി.​കെ. രാ​ജു, ബാ​ബു വെ​ള്ളാ​പ്പ​ള്ളി​ല്‍, ഷാ​ജി, രാ​ജേ​ഷ് കോ​വി​ല്‍​വ​ട്ടം, ജ​ല​ജ, റൂ​ബി, ഭു​വ​ന രാ​ധാ​ക്യ​ഷ്ണ​ന്‍, സു​ധ​ര്‍​മ്മ സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.