അ​സി​ന്‍ ജോ​മോ​ന് ദേ​ശീ​യ മ​ത്സ​ര​ത്തി​ന് അ​ര്‍​ഹ​ത
Friday, February 3, 2023 11:19 PM IST
എ​ട​ത്വ: ഇ​ന്‍​സ്‌​പെ​യ​ര്‍ അ​വാ​ര്‍​ഡ്-​മാ​ന​ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ര്‍​ശ​ന മ​ല്‍​സ​ര​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി അ​സി​ന്‍ ജോ​മോ​ന്‍ ദേ​ശീ​യ മ​ത്സ​ര​ത്തി​ന് അർഹ നായി. ശ​ബ്ദ​നി​യ​ന്ത്രി​ത വീ​ല്‍​ച്ചെ​യ​ര്‍ നി​ര്‍മി​ച്ച് പ്ര​ദ​ര്‍​ശി​പ്പി​ച്ചാണ് ജോ മോൻ അർഹ നായത്.
ശാ​സ്ത്ര-​സാ​ങ്കേ​തി​ക വ​കു​പ്പ് രാ​ജ്യ​ത്തെ ആറു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ല്‍ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നും ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച് സാ​ക്ഷാ​ത്്ക​രി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പരിപാടിയാണിത്.
അ​സി​ന്‍ ജോ​മോ​ന്‍ അ​ട​ക്കം എട്ടു കു​ട്ടി​ക​ള്‍ ദേ​ശീ​യ മ​ല്‍​സ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടി. പ്രോ​ഗ്രാം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ആ​ഡ്വി​നോ-​യൂ​നോ ബോ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ല്‍​ചെ​യ​ര്‍ നി​ര്‍​മി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ലി​നെ സൃ​ഷ്ടി​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ സ്റ്റു​ഡ​ന്‍റ് പ്രൂ​ണ​റി​ല്‍ പ​ങ്കെ​ടു​ത്ത​താ​ണ് അ​സി​ന്‍ ജോ​മോ​ന്‍റെ പ്ര​തി​ഭ​യെ തേ​ച്ചു​മി​നി​ക്കി​യ​ത്.
കൊ​ല്ല​ത്ത് ഡി​സം​ബ​റി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ന് അ​ര്‍​ഹ​ത നേ​ടി. അ​ധ്യാ​പ​ക​നാ​യ ജ​സ്റ്റി​ല്‍ കെ. ​ജോ​ണി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ത്തി​ലാ​യി​രു​ന്നു വീ​ല്‍​ചെ​യ​റി​ന്‍റെ നി​ര്‍​മാ​ണം. വീ​ല്‍​ചെ​യ​റി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ കാ​ര്‍​ഡ് ബോ​ര്‍​ഡും ചെ​റി​യ ത​ടി​ക്ക​ഷ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു.
വീ​ല്‍​ചെ​യ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ബ്ലൂ​ടൂ​ത്ത് വോ​യ്‌​സ്‌​ക​ണ്‍​ട്രോ​ള്‍ അ​പ്പ് ആ​ന്‍​ഡ്രോ​യ്ഡ് പ്ലേ​സ്റ്റോ​റി​ല്‍നി​ന്നു സം​ഘ​ടി​പ്പി​ച്ചു. വീ​ല്‍​ചെ​യ​റി​ന് നാ​ലു ദി​ശ​ക​ളി​ലേ​ക്കും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. ചാ​രു​ന്ന ഭാ​ഗം നി​വ​ര്‍​ത്തി ക​ട്ടി​ല്‍​പോ​ലെ വി​ശ്ര​മി​ക്കു​ന്ന​തി​നും ക​ഴി​യും. എ​ട​ത്വ പു​ന്നാ​പ്പാ​ടം ജോ​മോ​ന്‍ മാ​ത്യു-ലൂസി യാമ്മ ജോ​മോ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.