വ​നി​ത​ക​ളു​ടെ സ്റ്റാ​ര്‍​ട്ട് അ​പ്പി​ന് തു​ട​ക്കം
Thursday, February 2, 2023 10:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ര്യാ​ട് ഡി​വി​ഷ​നി​ലെ വ​നി​ത​ക​ളു​ടെ സ്റ്റാ​ര്‍​ട്ട​പ്പ് സ്മാ​ര്‍​ട്ടാ​യി തു​ട​ങ്ങി. കു​ടും​ബ​ശ്രീ ഐ​ടി മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ സ്റ്റാ​ര്‍​ട്ട​പ്പാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്റ്റാ​ര്‍​ട്ട​പ്പ് ആ​രം​ഭി​ച്ച​ത്. ആ​ര്യാ​ട് ഡി​വി​ഷ​നി​ലെ മ​ണ്ണ​ഞ്ചേ​രി അ​ടി​വാ​ര​ത്താ​ണ് സ്റ്റാ​ര്‍​ട്ട് അ​പ്പ് യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ര​ണ്ടു യൂ​ണി​റ്റു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.
ഓ​ണ്‍​ലൈ​ന്‍ പ്ര​മോ​ഷ​ന്‍, ഐ​ടി ട്ര​യി​നിം​ഗ്, ഫോ​ട്ടോ​ഗ്ര​ഫി, വീ​ഡി​യോ​ഗ്ര​ഫി, ഡോ​ക്കു​മെ​ന്‍റേ​ഷ​ന്‍, ഡേ​റ്റ എ​ന്‍​ട്രി, സോ​ഫ്ട് പോ​സ്റ്റ​ര്‍, വീ​ഡി​യോ മേ​ക്കിം​ഗ്, വ​നി​താ സം​രം​ഭ​ക​ര്‍​ക്കു​ള്ള വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ജി.​ രാ​ജേ​ശ്വ​രി സ്റ്റാ​ര്‍​ട്ട് അ​പ്പ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി.​ അ​ജി​ത്ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ആ​ര്‍. ​റി​യാ​സ്, പി.​എ.​ ജു​മൈ​ല​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ്, സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​ന്‍ എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് മി​ത​മാ​യ നി​ര​ക്കി​ല്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9947277992, 96565 64997 ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.