മ​യ​ക്കു​മ​രു​ന്ന്, സെ​ക്‌​സ് മാ​ഫി​യ കേ​ന്ദ്ര​മാ​യി ആ​ല​പ്പു​ഴ​യെ സി​പി​എം മാ​റ്റി: ബാ​ബു​പ്ര​സാ​ദ്
Thursday, February 2, 2023 10:34 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ല​യെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ന്‍റെ​യും സെ​ക്‌​സ് മാ​ഫി​യ​യു​ടെ​യും കേ​ന്ദ്ര​മാ​യി സി​പി​എം മാ​റ്റി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് പറഞ്ഞു.
ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്തു​വെ​ന്ന് ബോ​ധ്യ​മാ​യ ര​ണ്ടു ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​ല്‍നി​ന്നു പോ​ലീ​സി​നെ പി​ന്‍​തി​രി​പ്പി​ക്കു​ന്ന​ത് ജി​ല്ല​യി​ല്‍നി​ന്നു​ള്ള മ​ന്ത്രി ഉ​ള്‍​പ്പെടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ടീ​ല്‍ മൂ​ല​മാ​ണെ​ന്ന അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​ഞ്ഞു​മോ​ള്‍ രാ​ജു, നൈ​നാ​ന്‍ സി.​ കു​റ്റി​ശേ​രി​ല്‍, കെ.​എ​ല്‍.​മോ​ഹ​ന്‍​ലാ​ല്‍, എം.​കെ. ​സു​ധീ​ര്‍, അ​നി വ​ര്‍​ഗീ​സ്, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, ബി.​ രാ​ജ​ല​ക്ഷ്മി, കു​റ​ത്തി​കാ​ട് രാ​ജ​ന്‍, ക​ണ്ടി​യൂ​ര്‍ അ​ജി​ത്ത്, പ​ഞ്ച​വ​ടി വേ​ണു, കെ.​ കേ​ശ​വ​ന്‍, ബൈ​ജു ​സി.​ മാ​വേ​ലി​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.