കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, February 1, 2023 10:43 PM IST
അ​മ്പ​ല​പ്പു​ഴ: കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽവ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ നാ​ലു​പാ​ട​ത്തി​ന്‍റെ കി​ഴ​ക്കേ​ച്ചി​റ​യി​ൽ ഞാ​റ​ക്ക​ളം വീ​ട്ടി​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് (വ​റി​യ​ച്ച​ൻ - (75) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു മു​ന്നി​ലെ പൂ​കൈ​ത ആ​റി​ന്‍റെ ക​ട​വി​ൽ ബു​ധ​ൻ വൈ​കി​ട്ട് 5.30 നാ​ണ് ഇ​ദ്ദേ​ഹം കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.
ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ സ​മീ​പ വാ​സി​യാ​യ കു​ട്ടി വെ​ള്ള​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ ക​ണ്ടെ​ത്തി ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളു​മെ​ത്തി ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ലി​സ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ൾ: സി​സ്റ്റ​ർ റോ​സ്ന ഫ്രാ​ൻ​സി​സ്, റാ​ണി വ​ർ​ഗീ​സ്. മ​രു​മ​ക​ൻ: ജി​മ്മി​ച്ച​ൻ.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു

പൂ​ച്ചാ​ക്ക​ൽ: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന പ​ശു ച​ത്തു. ചേ​ർ​ത്ത​ല തി​രു​ന​ല്ലൂ​രാ​ണ് പ​ശു​വി​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. തി​രു​ന​ല്ലൂ​ർ പ​വി​ത്രം വീ​ട്ടി​ൽ ലീ​ല​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്. കാ​ലി​ത്തീറ്റ​യി​ല്‍നി​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​ശു​ക്ക​ള്‍​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 26ന് ​തി​രു​ന​ല്ലൂ​രി​ലെ കാ​ലി​ത്തീ​റ്റ വ്യാ​പാ​രി​യി​ൽനി​ന്നാ​ണ് ലീ​ല തീ​റ്റ വാ​ങ്ങി​ച്ച​ത്. ഫാ​മി​ലു​ള്ള 15 പ​ശു​ക്ക​ൾ തീ​റ്റതി​ന്ന് അ​വ​ശ​നി​ല​യി​ലാ​യി. ഒ​രു പ​ശു​വി​ന് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി ച​ത്തു. കേ​ര​ള​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ 56, 57 എ​ന്നീ ബാ​ച്ചു​ക​ളി​ലെ തീ​റ്റ​യി​ലാ​ണ് വി​ഷ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​ത്.