രാഹുൽ ഗാന്ധി കർഷകരുടെ ശബ്ദമായി മാറിയെന്ന് കർഷക കോൺഗ്രസ്
1263935
Wednesday, February 1, 2023 10:13 PM IST
ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി കർഷകരുടെ ശബ്ദമായി മാറിയെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം. ആ ശബ്ദസന്ദേശം ഉൾക്കൊണ്ടു കർഷകരെ സംഘടിപ്പിച്ച് ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായി പോരാടാൻ യോഗത്തിൽ തീരുമാനിച്ചു.
രാജ്യത്തെ കർഷകരുടെ ദീനരോദനം വലിയ സമരമായി മാറുമ്പോൾ ആശ്വാസ ഉറപ്പുകൾ നൽകി സമരങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്ന വഞ്ചനാപരമായ നയമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഈ നയം തന്നെയാണ് സംസ്ഥാന സർക്കാരും അനുവർത്തിച്ചു പോരുന്നതെന്നും നേതൃയോഗം ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. ലാൽ വർഗീസ് കല്പകവാടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു. ജോർജ് കാരാച്ചിറ, ജോജി ചെറിയാൻ, പി. മേഘനാഥൻ, കെ.ജി.ആർ. പണിക്കർ, കെ.കെ. മാധവൻ, സിബി മൂലംകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.