ത​ത്തം​പ​ള്ളി​യി​ല്‍ കു​ടി​വെ​ള്ള​ത്തി​ൽ ചെ​ളി
Tuesday, January 31, 2023 10:29 PM IST
ആ​ല​പ്പു​ഴ: ടാ​റി​ട്ട റോ​ഡി​ന​ടി​യി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ക്കു​ഴ​ല്‍ പൊ​ട്ടി ജ​ലം കു​ത്തി​യൊ​ഴു​കി റോ​ഡ് കു​ഴി​ഞ്ഞു. പി​ന്നാ​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​ത് ചെ​ളി​യും മാ​ലി​ന്യ​വും ക​ല​ര്‍​ന്ന കു​ടി​വെ​ള്ളം.
ത​ത്തം​പ​ള്ളി വാ​ര്‍​ഡ് മ​ഠം റോ​ഡ് സൗ​ത്ത് എ​ന്‍​ഡ് ജം​ഗ്ഷ​നി​ല്‍ കി​ട​ങ്ങാം​പ​റ​മ്പ് - കോ​ര്‍​ത്ത​ശേ​രി റോ​ഡി​ലാ​ണ് ആ​റി​ഞ്ച് വ​ലു​പ്പ​മു​ള്ള ഭൂ​ഗ​ര്‍​ഭ​ക്കു​ഴ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പൊ​ട്ടി​യ​ത്. വെ​ള്ള​ത്ത​ള്ള​ലി​ല്‍ രൂ​പം കൊ​ണ്ട ഗ​ര്‍​ത്തം മൂ​ടാ​ന്‍ ആ​വ​ശ്യ​മാ​യ പൂ​ഴി ഇ​ല്ലാ​ത്ത​തി​നാ​ല്‍ റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന ക​ല്ലും ക​ട്ട​യും മാ​ലി​ന്യ​വും വാ​രി​യി​ട്ടു അ​ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പി​ക്കാ​തെ മൂ​ടി​യി​രി​ക്കു​ക​യാ​ണ്. പൊ​ളി​ഞ്ഞ റോ​ഡ് ഭാ​ഗ​ത്ത് ടാ​ര്‍ ചെ​യ്യാ​നു​മു​ണ്ട്.

കാ​ന്‍​സ​ര്‍ അ​വ​ബോ​ധ പ​രി​പാ​ടി​യും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും

ആ​ല​പ്പു​ഴ: കോ​ട്ട​യം കാ​രി​ത്താ​സ് ആശുപത്രിയും കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ര്‍​വി​ക്ക​ല്‍ കാ​ന്‍​സ​ര്‍ അ​വ​ബോ​ധ പ​രി​പാ​ടി​യും സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ണ്‍​സ് അ​സോ​സി​യേ​ഷ​ന്‍ വെ​ളി​യ​നാ​ട് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ളി​യ​നാ​ട് സെ​ന്‍റ് മൈ​ക്കി​ള്‍​സ് പള്ളിയിൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം എം.​വി. പ്രി​യ ഉദ്ഘാടനം ചെയ്തു. വി​കാ​രി ഫാ. ​ബൈ​ജു അ​ച്ചി​റ​ത​ല​യ്ക്ക​ല്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ​ന​ല്‍കു​മാ​ര്‍, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, അ​നു ഏ​ബ്ര​ഹാം, ഡോ. ​ഷാ​രോ​ണ്‍ രാ​ജ്, പി.​സി. റോ​യി, ആ​നി തോ​മ​സ്, സാ​ലി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.