രക്തസാക്ഷി ദിനാചരണവും നേത്രചികിത്സാ ക്യാമ്പും
1263332
Monday, January 30, 2023 9:58 PM IST
കായംകുളം: യൂത്ത് കോൺഗ്രസ് മുതുകുളം മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സൗജന്യ നേത്രചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എസ്. ദീപു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ. ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി വിനോദ് കുമാർ സ്വഗതം പറഞ്ഞു. രവിപുരത്ത് രവീന്ദ്രൻ, യു. ഷാരോൺ, ഷിയാസ് റഹിം, സുരേന്ദ്രലാൽ, പ്രകാശ് ആലക്കോട്ട്, അജീർ കാർത്തികപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എം. മാണി
കാരുണ്യദിനാഘോഷം
അമ്പലപ്പുഴ: കേരള കോണ്‍ഗ്രസ്-എം അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച കെ.എം. മാണിയുടെ 90-ാമത് ജന്മദിനാഘോഷം അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കേക്ക് വിതരണം ചെയ്തും ഉച്ചഭക്ഷണം നല്‍കിയും കാരുണ്യദിനമായി ആഘോഷിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നസീർ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് കൂട്ടാല, എം.എസ്. നൗഷാദ് അലി, വനിതാ കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ഇ. ശ്രീദേവി നിസാം വലിയകുളം, കെ. ഹാഷിം, സിബിച്ചൻ കൂട്ടുകാരൻ, റോയ്. പി, സാബു ഗ്രിഗറി, മുഹമ്മദ് കെ. കബീർ തുടങ്ങിയവർ നേതൃത്വം നൽകി.