ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ന​ൽ​കി
Sunday, January 29, 2023 10:46 PM IST
പൂ​ച്ചാ​ക്ക​ൽ:​ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ സ്കൂ​ളി​ൽ ഗാ​ന്ധി പ്ര​തി​മ നി​ർ​മിച്ചു ന​ൽ​കി. ​പെ​രു​മ്പ​ളം ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1988ലെ ​എ​സ്എ​സ്എ​ൽസി ​ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​ണ് സ്കൂ​ളി​ന് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ അ​ർ​ധകാ​യ പ്ര​തി​മ ന​ൽ​കി​യ​ത്.​ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ ക​ലാ​കാ​ര​ൻ റ്റി.​എ​സ്.​പ്ര​ജീ​ഷ് ആ​ണ് പ്ര​തി​മ​യു​ടെ ശി​ൽ​പ്പി.​ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ സ​ന്തോ​ഷ് സാ​ഗ​ർ പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്തു.​ സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ എം.​ആ​ർ.​ഷി​ബു അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​ ആ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ റി​ട്ട.​ പ്രി​ൻ​സി​പ്പൽ ശ​ങ്ക​ർ, എ​ൻ.​ആ​ർ.​ ബാ​ബു​രാ​ജ്, കെ.​എ​സ്.​ ഷി​ബു, ജ​യ​കു​മാ​ർ കാ​ളി​പ​റ​മ്പ്, ര​തീ​ഷ് രാ​മ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡി​ന്
ശാ​പ​മോ​ക്ഷ​മാ​യി

ഹ​രി​പ്പാ​ട്: നീ​ണ്ട ആ​റു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ റോ​ഡ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചു.​ ഫ​ണ്ട് അ​നു​വ​ദി​ച്ച് ആ​റു​ വ​ര്‍​ഷം കഴിഞ്ഞി ട്ടും ടാ​റിം​ഗ് ന​ട​ത്താ​തെ ഇ​ട്ടി​രു​ന്ന  റോ​ഡ് ടാ​ര്‍​ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. ​ര​ണ്ടാം വാ​ര്‍​ഡി​ലെ മു​സ്‌ലിം പ​ള്ളി -ക​ണ​ത്താ​രി​ല്‍ റോ​ഡാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.
പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ത​മ്മി​ല്‍ വേ​ര്‍​തി​ക്കു​ക​യും വീ​യ​പു​രം, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ വേ​ര്‍​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​തോ​ടി​ന്‍റെ ഓ​ര​ത്തു​കൂ​ടി​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ര്‍ റോ​ഡ് നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
വീ​യ​പു​ര​ത്തു​നി​ന്നും എ​ട​ത്വ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള എ​ളു​പ്പമാ​ര്‍​ഗം കൂ​ടി​യാണ് റോ​ഡ്. റോ​ഡി​ന്‍റെ ഉദ്ഘാ​ട​ന​ം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​ണ്‍ തോ​മ​സ് നി​ര്‍​വഹി​ച്ചു.​ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.