ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ര​ക്ഷി​ച്ചു
Sunday, January 29, 2023 10:46 PM IST
ആ​ല​പ്പു​ഴ: മ​നോ​വി​ഷ​മ​ത്തി​ൽ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ടൂ​റി​സം പോ​ലീ​സും ലൈ​ഫ് ഗാ​ർ​ഡും ചേ​ർ​ന്ന് ര​ക്ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ആ​ല​പ്പു​ഴ ബീ​ച്ചി​ൽ വി​ജ​യ് പാ​ർ​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ച​ങ്ങ​നാ​ശേരി സ്വ​ദേ​ശി​നി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.
അ​സ്വ​ഭാ​വി​ക​മാ​യി ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ണ്ട ലൈ​ഫ് ഗാ​ർ​ഡു​മാ​ർ വേ​ഗ​ത്തി​ൽ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി തി​ര​യി​ൽ​പ്പെ​ട്ടി​രു​ന്നു. ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യ കെ.​ടി.​ സ​ന്തോ​ഷ്, സി.​എ. അ​നി​ൽ​കു​മാ​ർ, വി​നോ​ദ് മ​ണി​യ​ൻ, എ​സ്.​ ഷി​ബു, ബി​ജു​ ചാ​ക്കോ എ​ന്നി​വ​ർ ചേ​ർ​ന്ന് യു​വ​തി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

എ​ട​ത്വ പോ​സ്റ്റ് ഓ​ഫീ​സ് നി​ര്‍​മിക്കു​ന്ന സ്ഥ​ലം എം​പി സ​ന്ദ​ര്‍​ശി​ച്ചു

എ​ട​ത്വ: എ​ട​ത്വയി​ല്‍ പു​തി​യ പോ​സ്റ്റ് ഓ​ഫീ​സ് നി​ര്‍​മിക്കു​ന്ന സ്ഥ​ലം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ​ന്ദ​ര്‍​ശി​ച്ചു. നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഫ​യ​ലിം​ഗ് ജോ​ലി​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.
എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ എ​സ്.​ക്യു കോ​ണ്‍​ട്രാ​ക്ടി​ംഗ് ക​മ്പ​നിയാ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്‍​പ​തു മാ​സം കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. കേ​ന്ദ്ര പോ​സ്റ്റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് വ​ഴി 75 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. ഡി​സി​സി വൈ​സ് പ്ര​സി​ഡന്‍റ് സ​ജി ജോ​സ​ഫ്, സൈ​റ്റ് എ​ൻജിനി​യ​ര്‍​മാ​രാ​യ വി​ശ്വ​പ്ര​ശാ​ന്ത്, അ​മ​ല്‍​രാ​ജ്, ഫ​യ​ലിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍ വി​നോ​ദ് കു​മാ​ര്‍, ജോ​യി വ​ര്‍​ഗീ​സ് ച​ക്ക​നാ​ട് എ​ന്നി​വ​ര്‍ എം​പി​യോ​ടൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.