ലൈഫ് ലിസ്റ്റിൽനിന്നും ഒഴിവാക്കരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1263033
Sunday, January 29, 2023 9:43 PM IST
മങ്കൊമ്പ്: പ്രളയ ദുരിതാശ്വാസം കൈപ്പറ്റിയവരെ ലൈഫിന്റെ ലിസ്റ്റിൽനിന്നും ഒഴിവാക്കുന്നത് സർക്കാർ നടത്തുന്ന തട്ടിപ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികളിൽനിന്നു ലഭിച്ച സംഭാവനകളിൽനിന്നും നൽകിയ സഹായത്തിന്റെ പേരിൽ ലൈഫ് ലിസ്റ്റിൽനിന്നും പാവങ്ങളെ ഒഴിവാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന പൗര വിചാരണ വാഹന ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ചു. രാവിലെ പുളിങ്കുന്ന് ന്യൂ ബസാറിൽനിന്നും ആരംഭിച്ച വാഹന ജാഥ ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. സജി ജോസഫ്, കെ. ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, അലക്സ് മാത്യു, മധു ജനാർദനൻ, ജോഷി കൊല്ലാറ, ജി. സൂരജ്, റോബിൻ കഞ്ഞിക്കര, ഡി. ജോസഫ്, പ്രഫ. എം.ജി. രാജഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.