ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 8 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Sunday, January 29, 2023 9:43 PM IST
ഹ​രി​പ്പാ​ട്: ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ. കു​മാ​ര​പു​രം ക​രു​വാ​റ്റ തെ​ക്ക് മു​റി​യി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ബി​നു പി. ​ഏ​ബ്ര​ഹാ​മി(50)​നെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​വാ​റ്റ പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ജീ​ഷി​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.
ഈ ​കേ​സി​ലെ ര​ണ്ടാം​പ്ര​തി ഒ​ളി​വി​ലാ​ണ്. ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ ശ്യാം​കു​മാ​ർ വി.​എ​സ്., സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നി​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്പർശ്-2023
ഉദ്ഘാടനം ഇന്ന്

ആ​ല​പ്പു​ഴ: കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന സ്പ​ര്‍​ശ് 2023-ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ ഒ​മ്പ​തി​ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ജി​ല്ലാ ലെ​പ്ര​സി യൂ​ണി​റ്റ്, ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ചേ​ര്‍​ത്ത​ല രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​ന വ​ര്‍​ഗീ​സ് ആ​രോ​ഗ്യ സ​ന്ദേ​ശം ന​ല്‍​കും.
ടി.​എ​സ്. അ​ജ​യ​കു​മാ​ര്‍, ഡോ. ​കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ലി​സി ടോ​മി, എ.​എ​സ്. സാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.