ബ​സ് സ​ർ​വീ​സ് പു​നഃസ്ഥാ​പി​ക്ക​ണം
Saturday, January 28, 2023 11:13 PM IST
മ​ങ്കൊ​മ്പ് : ഇ​രു​മ്പ​നം പാ​ട​ശേ​ഖ​ര​ത്തി​ലെ മ​ട​വീ​ഴ​ച​യെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം നി​ർ​ത്തി​വ​ച്ച കൈ​ന​ക​രി ജം​ഗ്ഷ​ൻ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ക​ട​വ് വ​രെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് 11 ാം വാ​ർ​ഡ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ൽ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ട് പ​തി​ന​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സ​ർ​വീ​സ് പു​ന:​സ്ഥാ​പി​ക്കാ​ത്ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ്. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​ല​പ്പു​ഴ​യ്ക്കു പോ​ക​ണ​മെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് 300 രൂ​പാ​യോ​ളോം ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തം ഭ​ര​ണാ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണം. സ​ർ​വീ​സ് അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ൻ​റും കെ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ല്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ​ട്ട​ണം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പാ ശ​ക്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി.​ലോ​ന​പ്പ​ൻ, ശ​ക്തി കൃ​ഷ്ണ​ൻ, പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, സി​നീ​ഷ് പു​ത്ത​ൻ​പ​റ​മ്പ് സു​ധാ​യ​ക​ൻ ത​യ്യി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.