ന​വ​തി നി​റ​വി​ൽ ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Friday, January 27, 2023 10:36 PM IST
കാ​യം​കു​ളം: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ നി​ർ​ണ​യ​ക പ​ങ്കുവ​ഹി​ക്കു​ന്ന ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​വ​തി നി​റ​വി​ൽ. 1934ൽ ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഇ​വാ​നി​യോ​സ് പ​തി​നൊ​ന്നാം പീ​യൂ​സ് മാ​ർ​പാ​പ്പ​യു​ടെ പേ​രി​ൽ സ്ഥാ​പി​ച്ച​താ​ണ് പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ദ്യ​ത്തെ ഹൈ​സ്കൂ​ളാ​യി​രു​ന്നു ഇ​ത്.

പ്ര​തി​ഭ​ക​ളു​ടെ സ്കൂ​ൾ

‌ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ​ക്കു മാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന കാ​ല​ത്തു സൗ​ജ​ന്യ​വും ഫീ​സ് ഇ​ള​വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ പ്ര​വേ​ശ​നം ന​ൽ​കി. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എം.​എ​സ്. അ​രു​ൺ കു​മാ​ർ എം​എ​ൽ​എ, ആ​ദ്യ​ത്തെ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഐ​ഷാ ഭാ​യി, മു​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ന​ബീ​സ​ത്ത് ബീ​വി, സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്ക ബാ​വ, തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, കാ​ർ​ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ൻ, കാ​ർ​ട്ടൂ​ണി​സ്റ്റ് കെ.​പി.​ മു​ര​ളീ​ധ​ര​ൻ, ക​വി ഭ​ര​ണി​ക്കാ​വ് ശി​വ​കു​മാ​ർ, ഐഎ​സ്ആ​ർഒ ​ശാ​സ്ത്ര​ജ്ഞ​ൻ-മം​ഗ​ൽയാ​ൻ ഫെ​യിം ആ​ർ. ഹ​ട്ട​ൻ, ശാ​സ്ത്ര​ജ്ഞ​ൻ കോ​ശി എം. ​ജോ​ർ​ജ്, ബി​ജു പ്ര​ഭാ​ക​ർ ഐ​എ​എ​സ്, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ പു​തു​ശേ​രി രാ​മ​ച​ന്ദ്ര​ൻ, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​നൈ​നാ​ൻ ത​ര​ക​ൻ ആ​ന്നി​യി​ൽ, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ബ​ഥ​നി സ​ന്യ​സ്ത​ർ ന​ട​ത്തി​യി​രു​ന്ന ബോ​ർ​ഡിം​ഗ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഒ​രു​പോ​ലെ പ്ര​ശ​സ്ത​മാ​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​പൊ​തു​വി​ദ്യാ​ല​യം മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ണ്. പാ​ഠ്യ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ​ത​ന്നെ മു​ന്നി​ലാ​ണ് പോ​പ്പ് പ​യ​സ് സ്കൂ​ൾ.

ഗോ​വ ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം

ഒ​രുവ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന ന​വ​തി ആ​ഘോ​ഷം 2023 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 2024 ഫെ​ബ്രു​വ​രി ഒന്നു വ​രെ ആ​ഘോ​ഷി​ക്കും. ഫെ​ബ്രു​വ​രി 1, 2 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ​ശ്രീ​ധ​ര​ൻപി​ള്ള ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ.​ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, ച​ല​ച്ചി​ത്ര​പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പു​തു​ക്ക​രി, ഫ്ള‌​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഫെ​യിം വൈ​ഗാ ല​ക്ഷ്മി, ഡോ.​ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര, നാ​ട​കം എ​ന്നി​വ ന​ട​ക്കും. പ്രി​ൻ​സി​പ്പ​ൽ സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ബി​ജു ടി. ​വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 75 അം​ഗ ക​മ്മി​റ്റി​ക​ൾ​ക്കു രൂ​പം ന​ൽ​കി.