ചേര്‍ത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ കാണിക്ക മാതാവിന്റെ കൊമ്പ്രിയ ദർശനത്തിരുനാൾ 27ന് തുടങ്ങും. രാവിലെ 5.30നും 10നും ദിവ്യബലി, കാർത്താവിന്റെ പീഡാനുഭവ കല്ലറയിൽ കല്ലറ ജപം.
വൈകുന്നേരം 5.30ന് വികാരി ഫാ. ജോർജ് എടേഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. ആറിന് കല്ലറ ജപം, ജപമാല, ദിവ്യബലി. 28ന് വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി- ഫാ. സെബാസ്റ്റിൻ പുന്നയ്ക്കല്‍. വചനപ്രഘോഷണം ഫാ. സെബാസ്റ്റിന് പുളിക്കൽ. 29ന് വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി- ഫാ. ആന്റണി പൊൻവേലില്‍, വചനപ്രഘോഷണം-ഫാ. ജെറിൻ ജോർജ് എത്തോതറ.
തുടര്‍ന്ന് ലിറ്റിനി, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 30 ന് വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി-ഫാ. ജോഷി. വചന പ്രഘോഷണം-ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിൽ.
31ന് വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി- ഫാ. ക്രിസ്റ്റഫർ എം. അർഥശേരില്‍. വചനപ്രഘോഷണം-ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ. ഫെബ്രുവരി ഒന്നിന് വൈകുന്നേരം ആറിന് ജപമാല, ദിവ്യബലി-ഫാ. പ്രശാന്ത്. തുടര്‍ന്ന് വേസ്പര പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
തിരുനാൾ ദിനമായ രണ്ടിന് വൈകുന്നേരം മൂന്നിന് തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലി-ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. തുടര്‍ന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുസ്വരൂപപുന:പ്രതിഷ്ഠ, കൊടിയിറക്കൽ. രാത്രി എട്ടിന് നാടകം.