എ​ക്യുമെ​നി​ക്ക​ൽ സം​ഗ​മം
Tuesday, January 24, 2023 12:13 AM IST
മ​ങ്കൊ​മ്പ്: കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യു​ടെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​യു​ടെ ഭാ​ഗ​മാ​യി സ​ഭൈ​ക്യ വാ​ര​ത്തി​ന്‍റെ സ​മാ​പ​ന​മാ​യ നാ​ളെ ച​ങ്ങ​നാ​ശേ​രി എ​ക്യൂ​മെ​നി​ക്ക​ൽ മു​വ്‌​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ക്യൂ​മെ​നി​ക്ക​ൽ സം​ഗ​മം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി സി​എ​സ്ഐ മ​ധ്യ​കേ​ര​ള മു​ൻ ബി​ഷ​പ് റൈ​റ്റ് റ​വ.​തോ​മ​സ് കെ.​ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ട​നാ​ട്, ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, അ​ൽ​മാ​യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത എ​ക്യൂ​മെ​നി​ക്ക​ൽ മു​മെ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ​ഫ് ഈ​റ്റോ​ലി​ൽ, ബ്ര​ദ​ർ ക്രി​സ്, ബേ​ബി​ച്ച​ൻ പു​ത്ത​ൻ​പു​ര, ജെ​സ്റ്റി​ൻ ബ്രൂ​സ്, കോ-ഓർ​ഡി​നേ​റ്റ​ർ ജോ​സു​കു​ട്ടി കു​ട്ടം​മ്പേ​രൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.