അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍
Friday, December 9, 2022 10:53 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​എ​ഇ​എ​ഫ്) ജി​ല്ലാ ക​ണ്‍​വന്‍​ഷ​ന്‍ ഇന്നു ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ജ​യ​കു​മാ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തു​ള്‍​പ്പെടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​തെ ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രേ പ്ര​ക്ഷേ​ാഭ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കും. ന​ഗ​ര​ച​ത്വ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ണ്‍​വന്‍​ഷ​ന്‍ രാ​വി​ലെ 10 ന് ​ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ജ​യ് ത​റ​യി​ല്‍, അ​ഡ്വ.​ ബി. ബാ​ബു​പ്ര​സാ​ദ്, എ.​എ. ഷു​ക്കൂ​ര്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും.