മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ​ ശു​ചി​മു​റി​യി​ല്‍ രോ​ഗി​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, December 9, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ തെ​റാ​സി​ക്  തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യെ ശു​ചി​മു​റി​യി​ല്‍ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ​വ​ള്ളി​കു​ന്നം പ​ന​ങ്ങാ​ട് സ്വ​ദേ​ശി ശി​വ​രാ​ജ​നെ (62) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.
ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ ഇ​ദ്ദേ​ഹം ഏ​റെ നേ​ര​മാ​യി​ട്ടും പു​റ​ത്തി​റ​ങ്ങാ​തെ വ​ന്ന​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ രാ​ധാ​മ​ണി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് കു​രു​ക്ക​ഴി​ച്ച് താ​ഴെ ഇ​റ​ക്കി​യ​പ്പോ​ഴേ​ക്കും ശി​വ​രാ​ജ​ന്‍ മ​രി​ച്ചി​രു​ന്നു. 
അ​ന്ന​നാ​ള​ത്തി​ല്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച ശി​വ​രാ​ജ​നെ ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 21ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നു​ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ശി​വ​രാ​ജ​നെ ക​ഴി​ഞ്ഞ ഇ​ന്ന​ലെ 11-ാം വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ​തു​ട​ങ്ങി​യ​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.
ബു​ധ​നാ​ഴ്ച ശ്വാ​സ​ത​ട​സം ഉ​ണ്ടാ​യ​തി​നെത്തുട​ര്‍​ന്ന് ​കാ​ർ​ഡി​യോ തെ​റാ​സി​ക്  തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.​
മ​ക്ക​ള്‍ രാ​ജീ​വ്, ര​ഞ്ജി​ത്ത്. മ​രു​മ​ക​ള്‍: ആ​ശാ​ദേ​വി.