ത​ല​വ​ടി​യി​ൽ ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വ​ത്തി​നു ഇ​ന്നു തി​രി​തെ​ളി​യും
Friday, December 9, 2022 10:53 PM IST
എ​ട​ത്വ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന പ​രി​പോ​ഷി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വി​സ്മ​യ 2022ന് ​ഇ​ന്നു തി​രി​തെ​ളി​യും. രാ​വി​ലെ 9.30ന് ​ത​ല​വ​ടി എ​ഡി യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സും ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​നം ഫ്ല​വേ​ഴ്സ് ടോ​പ്പ് സിം​ഗ​ർ ഫെ​യിം കു​മാ​രി വൈ​ഗ ല​ക്ഷ്മി​യും നി​ർ​വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി, കൊ​ച്ചു​മോ​ൾ ഉ​ത്ത​മ​ൻ, സു​ജി​മോ​ൾ സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, അ​ഡ്വ. മെ​റി​ൻ ആ​ൻ മാ​ത്യു, ആ​നി ഈ​പ്പ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏ​ബ്ര​ഹാം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
ക​ലാ​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ നി​ർ​വ​ഹി​ച്ചു. ജോ​ജി ജെ. വ​യ​ല​പ്പ​ള്ളി, സു​ജി​മോ​ൾ സ​ന്തോ​ഷ്, ക​ലാ മ​ധു, ബി​ന്ദു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഗീ​ത തൈ​ച്ചി​റ വ​ര​ച്ച ലോ​ഗോ​യാ​ണ് സ​മ്മാ​ന​ാർ​ഹ​മാ​യ​ത്.