മി​നി​ലോ​റി ഇ​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Friday, December 9, 2022 10:53 PM IST
മു​ഹ​മ്മ: കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ യു​വാ​വ് മി​നി​ലോ​റി ഇ​ടി​ച്ചു മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് വെ​ളിനി​ല​ത്ത് വീ​ട്ടി​ൽ ജോ​ജി (31) ആ​ണ് മ​രി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി-മു​ഹ​മ്മ റോ​ഡി​ൽ പാ​ന്തേ​ഴം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തുനി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്കു പോ​യ മി​നി​ലോ​റിയാണ് അപകടമുണ്ടാക്കിയത്. പാ​ന്തേ​ഴം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​യി​ന്‍റ് ക​ട​യി​ലേ​ക്ക് ജോ​ലി​ക്കു പോ​യ​താ​യി​രു​ന്നു ജോ​ജി. അ​പ​ക​ടം ന​ട​ന്നയു​ട​നെ മു​ഹ​മ്മ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രേ​ത​നാ​യ ഷാ​ജി​യു​ടെ​യും ഇ​ന്ദി​ര​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​ഞ്ജു. മ​ക​ൻ: അ​ഭി​ന​വ് (ആ​റുമാ​സം).

രാ​ത്രിന​ട​ത്തം ഇ​ന്ന്

മാ​ന്നാ​ർ: വ​നി​ത​ക​ൾ ഇ​ന്നു രാ​ത്രി​യി​ൽ മാ​ന്നാ​റി​ലൂ​ടെ ന​ട​ക്കും. പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾക്കുംഎ​തി​രേ​യു​ള്ള അ​തി​ക്ര​മം, ലിം​ഗ വി​വേ​ച​നം, ഗാ​ർ​ഹി​ക പീ​ഡ​നം, പെ​ൺ ഭ്രൂ​ണ​ഹ​ത്യ, മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നി​വ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് രാ​ത്രിന​ട​ത്തം. ‘ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ്' കാ​മ്പ​യി​ന്‍റെ മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തി​ൽ ജാ​ഗ്ര​താസ​മി​തി ചേ​ർ​ന്നു. വാ​ർ​ഡ് മെ​മ്പ​ർ വി.​ആ​ർ. ശി​വ​പ്ര​സാ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സു​ഭാ​ഷ് കാ​രാ​ഞ്ചേ​രി​ൽ, ശ്യാ​മ​ള, സു​മ, ക​വി​ത, ര​മേ​ശ് മ​ഠ​ത്തി​ൽ, ഗോ​പി​നാ​ഥ്, ജ​യ​ശ്രീ എ​ന്നി​വ​ർ പ്രസംഗിച്ചു.