പു​ന്ന​പ്ര സ്റ്റേ​ഷ​ൻപ​രി​ധി​ ഇ​നി കാ​മ​റക്കണ്ണിൽ
Friday, December 9, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ്റ്റേ​ഷ​ൻ പ​രി​ധി​യു​ടെ എ​ല്ലാ ഭാ​ഗ​വും ഇ​ന്നുമു​ത​ൽ പൂ​ർ​ണ​മാ​യും നി​രീ​ക്ഷ​ണ കാ​മ​റ വ​ല​യ​ത്തി​ൽ. കു​റ്റ​കൃ​ത്യ​ങ്ങ​ളും സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​യു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി ഒ​മ്പ​തു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ചെ​ല​വി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ആ​കെ 32 അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് കാ​വ​ൽ നേ​ത്രം എ​ന്ന പേ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, വ്യാ​പാ​ര വ്യ​വ​സാ​യ, വി​ദ്യാ​ഭ്യാ​സ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ഴു​വ​ൻ കാ​മ​റ​ക​ളു​ടെ​യും ക​ൺ​ട്രോ​ൾ റൂം ​സ്റ്റേ​ഷ​നി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.
കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. കാ​വ​ൽ നേ​ത്രം പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യാ​കും.