ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​താ​യി പ​രാ​തി
Thursday, December 8, 2022 10:52 PM IST
മാ​ന്നാ​ർ: പ​ട്ടി​ക​ജാ​തി സ​ഹോ​ദ​ര​ങ്ങ​ളെ ജാ​തി പ​റ​ഞ്ഞു ആ​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​തു​റ സ്വ​ദേ​ശി​യും ബി​ജെ​പി പ​ട്ടി​ക​ജാ​തി മോ​ർ​ച്ച​യു​ടെ മാ​ന്നാ​ർ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വി​ശാ​ഖം ത​റ​യി​ൽ കെ. ​സേ​ന​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ചാ​ല മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ വി​ശാ​ഖം ത​റ​യി​ൽ കെ. ​രാ​ജ​പ്പ​നും ആ​ണ് മാ​ന്നാ​ർ പോ​ലീ​സ് എ​സ് എ​ച്ച്ഒ​യ്ക്കും ചെ​ങ്ങ​ന്നൂ​ർ ഡി​വൈഎ​സ്പി ക്കും ​പ​രാ​തി ന​ൽ​കി​യ​ത്.

ചെ​ന്നി​ത്ത​ല ചാ​ല മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ദന്പതികൾ ഇവരെ ജാ​തി പ​റ​ഞ്ഞു ആ​ക്ഷേ​പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ക്ഷേ​ത്ര​ത്തി​ൽനി​ന്ന് ഇ​റ​ങ്ങി പോ​കാ​ൻ പ​റ​ഞ്ഞ​താ​യും പൊ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.