ആലപ്പുഴ ന​ഗ​ര​ത്തി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ 12 മു​ത​ല്‍
Thursday, December 8, 2022 10:52 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ 12 മു​ത​ല്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കും. ജി​ല്ലാ കോ​ട​തി പാ​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ണ്‍​വേ സി​സ്റ്റം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ക​ള​ര്‍​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​നു തെ​ക്ക്, ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​നി​ല്‍ അം​ബി​ക സ്റ്റോ​റി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള സ്റ്റോ​പ്പ്, തി​രു​വ​മ്പാ​ടി ജം​ഗ്ഷ​ന്‍ മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ്പി​നു മു​ന്‍​വ​ശം സ്റ്റോ​പ്പ്, ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​ര്യാ​സ് ഹോ​ട്ട​ലി​നു മു​ന്‍​വ​ശ​ത്തെ സ്റ്റോ​പ്പ്, ജി​ല്ലാ കോ​ട​തി പാ​ല​ത്തി​ന്‍റെ തെ​ക്കേ​ക്ക​ര ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ഓ​ഫീ​സി​നു പ​രി​സ​ര​ത്തെ സ്റ്റോ​പ്പ് എ​ന്നി​ങ്ങ​നെ അഞ്ചു സ്റ്റോ​പ്പു​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പു​നഃ​ക്ര​മീ​ക​രി​ച്ച സ്റ്റോ​പ്പു​ക​ളും 12 മു​ത​ല്‍ പോ​ലീ​സ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി കൊ​ട്ടാ​രംപാ​ലം വ​ഴി​യും ഫാ​സ്റ്റ് ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ ടൗ​ണി​ല്‍ പി​ച്ചു​അ​യ്യ​ര്‍ ജം​ഗ്ഷ​ന്‍ വ​ഴി​യും കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡില്‍ എ​ത്തി​ച്ചേ​രും.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി.​ അ​ജേ​ഷ്, ന​സീ​ര്‍ പു​ന്ന​യ്ക്ക​ല്‍, ഡി​വൈ​എ​സ്പി ​എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ര്‍​സ്പെ​ക്ട​ര്‍ ശ​ര​ത് സേ​ന​ന്‍, കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ജി​കു​മാ​ര്‍, ട്രാ​ഫി​ക് എ​സ്ഐ എം.​പി. ജ​സ്റ്റി​ന്‍ തു‌​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.