സ്ത്രീക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, December 8, 2022 10:52 PM IST
കാ​യം​കു​ളം: മൂ​ന്നു സ്ത്രീ​ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 8.30ന് ​കീ​രി​ക്കാ​ട് മൂ​ല​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ​ഹോ​ദ​രി​മാ​രാ​യ മി​നി, സ്മി​ത എ​ന്നി​വ​രെ​യും അ​യ​ൽ​വാ​സി നീ​തു​വി​നെ​യും വ​ടി​വാ​ളി​നു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അറസ്റ്റ്.

കൃ​ഷ്ണ​പു​രം പു​തു​വ​ൽ ഹൗ​സി​ൽനി​ന്ന് ഓ​ച്ചി​റ മേ​മ​ന മു​റി​യി​ൽ ക​ല്ലൂ​ർ മു​ക്കി​ന് കി​ഴ​ക്ക് വ​ശം പു​തു​വ​ൽ ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന സ​ജി​ത്ത് (32), കൃ​ഷ്ണ​പു​രം പു​തു​വ​ൽ ഭാ​ഗം ഉ​ത്ത​മാ​ല​യം വീ​ട്ടി​ൽ ഉ​ല്ലാ​സ് ഉ​ത്ത​മ​ൻ ( 33 ) എ​ന്നി​വ​രെ കാ​യം​കു​ളം പോ​ലീ​സ് പി​ടി​ച്ച​ത്.

മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യം. കാ​യം​കു​ളം ഡി​വൈ​എ​സ്പി ​അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ ഉ​ദ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ പോ​ലീ​സു​കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, ദീ​പ​ക്, അ​രു​ൺ, ശ്രീ​നാ​ഥ്, ഫി​റോ​സ്, സ​നോ​ജ്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.