എ​ല്‍​ഡി​ആ​ര്‍​എ​ഫ് അ​ദാ​ല​ത്ത്
Thursday, December 8, 2022 10:48 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ണീ​സ് ഡി​സ്ട്ര​സ് റി​ലീ​ഫ് ഫ​ണ്ട് (എ​ല്‍​ഡി​ആ​ര്‍​എ​ഫ്) അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മൂ​ല​വും അ​ല്ലാ​തെ​യും മ​ര​ണ​പ്പെ​ട്ട വാ​യ്പ​ക്കാ​ര്‍​ക്കും ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച വാ​യ്പ​ക്കാ​ര്‍​ക്കും വേ​ണ്ടി​യാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ 20 ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും അ​ദാ​ല​ത്തി​ലൂ​ടെ ആ​ശ്വാ​സം ല​ഭി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ ഓ​ഫീ​സി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​സാ​ദ്, കേ​ര​ള സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ബോ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ടി.​ഡി. ബൈ​ജു, അ​ഡ്വ. പി.​പി. ഉ​ദ​യ​കു​മാ​ര്‍, സ​ജി​ത്, വി.​പി. അ​ലോ​ഷ്യ​സ്, പി.​വി. ജി​ത, സി​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.