മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ പ​ണസ​മ്പാ​ദ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ന്ന്
Thursday, December 8, 2022 10:48 PM IST
ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ കു​റെ ഡോ​ക്ട​ർ​മാ​രും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രും പ​ണ സ​മ്പാ​ദ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്.

ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും മി​ക്ക​പ്പോ​ഴും ഇ​വി​ടെ​നി​ന്ന് മി​ക​ച്ച ചി​കി​ത്സ ല​ഭി​ക്കാ​റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​ൻ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ക്കു​ന്നി​ല്ല. അ​വ​ർ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ക​യാ​ണ്. രോ​ഗി​ക​ൾ പ​രാ​തി ന​ൽ​കി​യാ​ലും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കാ​റി​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്യാ​സ്ട്രോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, മെ​ഡി​സി​ൻ എ​ന്നി​വ​യി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്കു ഉ​ട​ൻ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക, സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള കു​റി​പ്പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.