പ​രി​ക്ക് മ​റ​ന്ന് വി​ശാ​ല്‍ ഓ​ടി; നേ​ടി​യ​ത് സ്വ​ര്‍​ണം
Thursday, December 8, 2022 10:48 PM IST
ആ​ല​പ്പു​ഴ: കൈയിലെ പ​രി​ക്ക് വ​ക​വയ്ക്കാ​തെ വി​ശാ​ല്‍ ഓ​ടി. ഒ​ന്നാ​മ​നാ​യി, സ്വ​ര്‍​ണ​വും നേ​ടി. ക​ല​വൂ​ര്‍ എ​ല്‍​എ​സ്എ​ച്ച് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ലെ കാ​യി​ക​മ​ത്സ​ര​ത്തി​ല്‍ പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ത്സ​രി​ച്ച വി​ശാ​ല്‍ കൃ​ഷ്ണ മി​കച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച​ത്.

ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് തു​റ​വൂ​ര്‍ നെ​ടു​മ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ വി​ശാ​ലി​ന് വ​ല​തു കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച​ത്. 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ വി​ശാ​ല്‍ 400 മീ​റ്റ​ര്‍ റി​ലെ​യി​ലും പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ വി​വി​ധ അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട് ചേ​ര്‍​ത്ത​ല എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലെ ബി​കോം അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ വി​ശാ​ല്‍. ക​ഴി​ഞ്ഞ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കാ​യി​കാ​ധ്യാ​പ​ക​ന്‍ തി​ല​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.